UPDATES

സയന്‍സ്/ടെക്നോളജി

4 ജി.ബി റാമുമായി നോക്കിയ 6 വിപണിയിലേക്ക്

ഒരു വർഷത്തെ സൌജന്യ അപകട ഇൻഷുറൻസ്, മേക്ക് മൈ ട്രിപ്പ് വഴി ഹോട്ടൽ ബുക്ക് ചെയ്യുന്നവർക്ക് 25 ശതമാനം ഡിസ്കൌണ്ട് തുടങ്ങിയ വമ്പൻ ഓഫറുകളും പുതിയ മോഡൽ നോക്കിയ 6 വാങ്ങുന്നവർക്കായി കമ്പനി നൽകുന്നുണ്ട്.

4 ജി.ബി റാമും, 64 ജി.ബി ഇൻറേണൽ സ്റ്റോറേജുമായി നോക്കിയ 6 (2018) പുതിയ എഡിഷൻ സ്മാർട്ട് ഫോൺ ഉടൻ വിപണിയിലെത്തുമെന്ന് എച്ച്.എം.ടി ഗ്ലോബൽ നേരത്തെ സൂചന നൽകിയിരുന്നതാണ്. എന്നാൽ ഇതാദ്യമായി സൂചന നൽകി മണിക്കൂറുകൾക്കകം  ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വഴി മെയ് 13 മുതലാകും ഫോൺ വിൽപ്പന. പ്രീ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വില സംബന്ധിച്ച വിവരങ്ങളൊന്നും സൈറ്റിൽ നൽകിയിട്ടില്ല.

അനൌദ്യോഗിക വിവരം പ്രകാരം 19,999 രൂപയാകും പുതിയ നോക്കിയ 6 ൻറെ വിലയെന്നാണ് അറിയുന്നത്. നിലവിലുള്ള 3 ജി.ബി റാം വേർഷനുള്ള നോക്കിയ 6 മോഡലിന് 16,999 രൂപയാണ് വില. നോ കോസ്റ്റ് ഇ.എം.ഐ, എയർടെൽ 4ജി വരിക്കാർക്കായി 2000 രൂപ ക്യാഷ് ബാക്ക്, സൌജന്യ എയർടെൽ ടി.വി സബ്‌സ്‌ക്രിപ്ഷന്‍, ഫോണിനായി ഒരു വർഷത്തെ സൌജന്യ അപകട ഇൻഷുറൻസ്, മേക്ക് മൈ ട്രിപ്പ് വഴി ഹോട്ടൽ ബുക്ക് ചെയ്യുന്നവർക്ക് 25 ശതമാനം ഡിസ്കൌണ്ട് തുടങ്ങിയ വമ്പൻ ഓഫറുകളും പുതിയ മോഡൽ നോക്കിയ 6 വാങ്ങുന്നവർക്കായി കമ്പനി നൽകുന്നുണ്ട്.

സവിശേഷതകൾ

റാമും, ഇൻറേണൽ മെമ്മറിയിലും വരുത്തിയ മാറ്റമൊഴിച്ചാൽ പഴയ നോക്കിയ 6 മോഡലിൻറെ എല്ലാ സവിശേഷതകളും പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഒറിയോ 8.1 ഒ.എസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേ 1080X1920 പിക്സൽസ് റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു. ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസ്സർ ഫോണിന് വേഗത നൽകുന്നു.

4ജി.ബി റാം, 64 ജി.ബി ഇൻറേണൽ മെമ്മറി എന്നിവയുണ്ട് പുതിയ മോഡലിൽ. മെമ്മറി കാർഡ് ഉപയോഗിച്ച് ഇൻറേണൽ മെമ്മറി ശേഷി 128 ജി.ബി വരെ ഉയർത്താവുന്നതാണ്. 16 മെഗാപിക്സലിൻറെ ഇരട്ട ഫ്ലാഷോടു കൂടിയ സിംഗിൾ പിൻ കാമറയും, 8 മെഗാപിക്സൽ മുൻ കാമറയും ഫോണിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍