UPDATES

സയന്‍സ്/ടെക്നോളജി

കര്‍വ്ഡ് ഡിസ്‌പ്ലേയുമായി നോക്കിയ 8 സിറോക്കോ

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ നോക്കിയ 8 സിറോക്കോ ഇന്ത്യന്‍ വിപണയില്‍ എത്തി

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ നോക്കിയ 8 സിറോക്കോ എച്ച്.എം.ടി ഗ്ലോബല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഡലായ നോക്കിയ 8ല്‍ അപ്‌ഗ്രേഡ് വരുത്തിയാണ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. 5.5 ഇഞ്ച് പി.ഒ.എല്‍.ഇ.ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് സിറോക്കോയില്‍ ഉള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല വെള്ളം ഉള്ളില്‍ കയറുന്നത് തടയാനും, പൊടി ഉള്ളില്‍ കയറുന്നത് തടയാനുമുള്ള സംവിധാനവുമുണ്ട് സിറോക്കോയില്‍.

നോക്കിയ നോക്കിയ 8നെ അപേക്ഷിച്ച് കരുത്തനാണ് പുതിയ മോഡല്‍. കര്‍വ്ഡ് ഗ്ലാസ് അലുമിനിയം ഫ്രെയിമിനോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലിനെക്കാളും 2.5 ഇരട്ടി കരുത്തനാണ് പുതിയ മോഡലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആകെ 7.5മില്ലീമീറ്റര്‍ മാത്രമാണ് ഫോണിന്റെ കനം. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു നോക്കിയ 8 സിറോക്കോ കമ്പനി പുറത്തിറക്കിയത്. ഇതോടൊപ്പം നോക്കിയയുടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ മൊബൈല്‍ സ്‌റ്റോറും പ്രവര്‍ത്തനമാരംഭിച്ചു.

49,999 രൂപയാണ് ഫോണിന്റെ വില. ഒരൊറ്റ കറുപ്പ് നിറത്തില്‍ മാത്രമേ ഫോണ്‍ ലഭ്യമാവുകയുള്ളൂ. ഏപ്രില്‍ 20 ഓടെ പ്രീബുക്കിംഗ് ആരംഭിക്കും. 30നാണ് വില്‍പ്പന. ആവശ്യക്കാര്‍ക്ക് പ്രീബുക്ക് ചെയ്താല്‍ 30ന് നടക്കുന്ന ഫ്‌ളാഷ് സെയിലില്‍ മൊബൈല്‍ വാങ്ങാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും, നോക്കിയയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുമാകും നോക്കിയ 8 സിറോക്കോ ലഭിക്കുക. പുറത്തിറക്കുന്നതിന്റെ ഭാഗമായി നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.

സിറോക്കോയുടെ സവിശേഷതകള്‍
സിംഗിള്‍ സിം ഫോണാണ് (നാനോ) സിറോക്കോ. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒ.എസ് ആയ ഒറിയോ 8.1 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5.5 ഇഞ്ച് ഡിസ്‌പ്ലേ 1440X2560 പിക്‌സല്‍സ് റെസലൂഷന്‍ നല്‍കും. 16:9 ആണ് അസ്‌പെക്ട് റേഷ്യോ. 3ഡി ഗൊറില്ലാ ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് കരുത്തു പകരും. ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിലുള്ളത്. ഒപ്പം 6ജിബി റാം സിറോക്കോയെ വ്യത്യസ്തമാക്കുന്നു.

ഇരട്ട പിന്‍കാമറയാണ് സിറോക്കോയിലുള്ളത്. ഒരു ക്യാമറ 13 മെഗാപിക്‌സലും, മറ്റേത് 12 മെഗാപിക്‌സലിന്റേതുമാണ്. 12 മെഗാപിക്‌സലിന്റേതില്‍ വൈഡ് ആംഗിള്‍ ലെന്‍സാണുള്ളത്. ഒപ്പം ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷും, ടെലിഫോട്ടോ ലെന്‍സ് സവിശേഷതയുമുണ്ട്. 5 മെഗാപിക്‌സലിന്റേതാണ് മുന്‍ കാമറ. ഫിക്‌സഡ് ഫോക്കസ് സെന്‍സറാണ് മുന്നില്‍ ഉപയോഗിച്ചിട്ടുള്ളത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍