UPDATES

സയന്‍സ്/ടെക്നോളജി

വരുന്നു.. വണ്‍പ്ലസ് 6

ലോകമെമ്പാടുമുള്ള 38 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 6 അവതരിപ്പിക്കാനൊരുങ്ങുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച് ഈ വര്‍ഷം ആദ്യ പകുതിയോടു തന്നെ ഫോണ്‍ വിപണിയിലെത്തും. മോഡലിന്റെ പ്രധാന ഫീച്ചറുകളെല്ലാം ഇതിനോടകം തന്നെ പരസ്യമായിരിക്കുകയാണ്. പ്രമുഖ അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങള്‍ ഇതിനോടകം തന്നെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

വണ്‍പ്ലസിന്റെ ആരാധകരെ നിരാശരാക്കുന്ന ഏക ഘടകം പിന്‍ കാമറ മാത്രമാണ്. വണ്‍പ്ലസ് 5ന്റെ അതേ പിന്‍കാമറ തന്നെയായിരിക്കും 6 ലും ഉള്ളതെന്നാണ് പറയപ്പെടുന്നത്. യാതൊരുവിധ അപ്‌ഡേഷനും പിന്‍കാമറയുടെ കാര്യത്തില്‍ വരുത്തിയിട്ടില്ല. മാത്രമല്ല ഈ അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോ ആര്‍15 ന്റെ ചില ഫീച്ചറുകള്‍ വണ്‍പ്ലസ് 6ലും അതേപ്പോലെ ഉള്‍പ്പെടുത്തിയിരിക്കുന്നതായും അക്ഷേപമുണ്ട്.

വണ്‍പ്ലസ് 6 സവിശേഷതകള്‍
6.28 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080X2280 പിക്‌സല്‍സ്) അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ലുള്ളത്. 19:9 എന്ന സാമാന്യം ഭേദമായ ആസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേയ്ക്കുണ്ട്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഒറിയോ 8.1ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഒപ്പം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി ചിപ്പ്‌സെറ്റ് ഫോണിന് കരുത്തു പകരും. 6ജി.ബി റാമാണ് ഫോണിലുള്ളത്. ഒപ്പം 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. അതുകൊണ്ടുതന്നെ ഹാങ്ങിംഗ് ഉണ്ടാവില്ലെന്നുറപ്പ്.

കാമറാ ശേഷി അത്യുഗ്രനാണ്. ഇരട്ട പിന്‍ കാമറയാണ് ഫോണിന്റെ പിന്നിലുള്ളത്. 20 മെഗാപിക്‌സലിന്റെയും, 16 മെഗാപിക്‌സലിന്റെയുമാണ് രണ്ട് കാമറകള്‍. മുന്‍വശത്ത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയാണ് ഉപയോഗിച്ചിട്ടുള്ളത്. 3450 മില്ലി ആംപെയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത് (ഒപ്പോ ആര്‍ 15ലും ഇതെ ബാറ്ററിയാണ്). 7.55 മില്ലീമീറ്റര്‍ തിക്ക്‌നെസ്സാണ് ഫോണിലുള്ളത് എന്നാണ് അറിയുന്നത്. വില സംബന്ധിച്ച് ആധികാരികമായി അറിയിപ്പൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെങ്കിലും, 37,000 രൂപയ്ക്കടുത്താകുമെന്നാണ് പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍