UPDATES

സയന്‍സ്/ടെക്നോളജി

വിസ്മയിപ്പിക്കുന്ന രൂപഭംഗിയുമായി വൺപ്ലസ് 6 ടി തണ്ടർ പർപ്പിൾ എഡിഷൻ വിപണിയിൽ

പുതിയ തണ്ടർ പർപ്പിൾ എഡിഷൻറെ ബോഡി ഭാഗം മാറ്റ് ഫിനിഷായതുകൊണ്ടുതന്നെ പോറൽ വീഴുമെന്ന ഭയവും വേണ്ട.

വൺപ്ലസ് സ്മാര്‍ട്ട്‌ഫോണുകളുടെ കരുത്തിനെയും സവിശേഷതകളെയും കുറിച്ച് പ്രത്യേകിച്ച് വിവരിക്കേണ്ട ആവശ്യമില്ലല്ലോ.. വൺപ്ലസ് പ്രേമികളുടെ എക്കാലത്തെയും പ്രീയപ്പെട്ട മോഡലായ വൺപ്ലസ് 6ടി രൂപഭംഗിയിൽ മാറ്റം വരുത്തി വിപണിയിലെത്തിയിരിക്കുകയാണ്. അത് ആരെയും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനിലൂടെ. വൺപ്ലസ് 6 ടി തണ്ടർ പർപ്പിൾ എഡിഷൻ എന്നാണ് പുതിയ മോഡലിൻറെ പേര്.

ഡിസൈൻ ഡിപ്പാർട്ട്മെൻറിൽ കൃത്യമായ അപ്ഡേഷൻ നടത്തിയാണ് പുതിയ മോഡലിൻറെ വരവ്. മെറ്റലും ഗ്ലാസും കൂടിച്ചേർന്നതാണ് ബോഡി നിർമാണം. മിറർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മോഡലുകൾ ഏതാനും മാസങ്ങൾക്കു മുമ്പ് വൺപ്ലസ് പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ തണ്ടർ പർപ്പിൾ എഡിഷനും വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ്. വൺപ്ലസ് 6 ടിയുടെ പെർഫോമൻസ് പോലെത്തന്നെയാണ് പുതിയ വേരിയൻറിൻറെ പേരുമുള്ളത് ‘തണ്ടർ പർപ്പിൾ’.

സന്ധ്യാ സമയത്ത് ഇടിമിന്നലുണ്ടായാൽ ആകാശ ഭംഗി എങ്ങിനിരിക്കും ? അതു തന്നെയാണ് ഈ ഡിസൈൻ പുറത്തിറക്കാൻ വൺപ്ലസ് എന്ന സ്മാര്‍ട്ട്‌ഫോൺ ഡിസൈനർമാർക്ക് പ്രചോദനമായത്. കമ്പനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വേരിയൻറിൻറെ കളർ ഷേഡിംഗ് വ്യത്യസ്തമാക്കാനായി കമ്പനിയുടെ ഡിസൈൻ ഡിപ്പാർട്ട്മെൻറ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഫ്രോസ്റ്റഡ് ഗ്ലാസ് ബാക്ക് പാനൽ ഉപയോഗിച്ചാണ് പിൻ ഭാഗത്തെ പർപ്പിൾ നിറമാക്കിയിരിക്കുന്നത്.

പുതിയ തണ്ടർ പർപ്പിൾ എഡിഷൻറെ ബോഡി ഭാഗം മാറ്റ് ഫിനിഷായതുകൊണ്ടുതന്നെ പോറൽ വീഴുമെന്ന ഭയവും വേണ്ട. ലുക്ക് ആൻഡ് ഫീലും കരുത്തും കാമറ ക്വാളിറ്റിയുമെല്ലാം കൂടിച്ചേരുന്ന വൺപ്ലസ് 6 ടി തണ്ടർ പർപ്പിൾ എഡിഷൻ ആരെയും കൊതിപ്പിക്കുന്നതാകും. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോണിലും, വൺപ്ലസിൻറെ ഔദ്യോഗിക പോർട്ടലായ oneplus.in ലും ഫോൺ ലഭിക്കും.

വില

41,999 രൂപയാണ് പുതിയ എഡിഷൻറെ ഇന്ത്യൻ വിപണിയിലെ വില. 8 ജി.ബിയാണ് റാം കരുത്ത്. ഇൻറേണൽ മെമ്മറിയായി 128 ജി.ബിയുമുണ്ട്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍