UPDATES

സയന്‍സ്/ടെക്നോളജി

മുഖം മിനുക്കി ഓപ്പോ

4 ജി.ബി റാമും 64 ജി.ബി. സ്‌റ്റോറേജുമായി ഒപ്പോ എ83 (2018 )

ഒപ്പോ എ83 എന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലിനെ ഈ വര്‍ഷം ജനുവരിയില്‍ ഓപ്പോ വിപണിയില്‍ എത്തിച്ചാണ്. എന്നാല്‍ വേണ്ടത്ര ജനശ്രദ്ധ ഈ മോഡലിന് പിടിച്ചുപറ്റാനായില്ല. എന്നാലിതാ എ83 മോഡല്‍ വീണ്ടും മുഖം മിനുക്കി എത്തിയിരിക്കുകയാണ് ഒപ്പോ എ83 (2018 ) എന്ന പേരില്‍. വെറുമൊരു മാറ്റമല്ല, മറിച്ച് റാമിന്റെ കരുത്തിലും, ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജിലുമെല്ലാം കാര്യമായ മാറ്റം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 5 പ്രോ, വിവോ വി 7 എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍. നീല, ചുവപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഒപ്പോ എ83 (2018 ) ലഭിക്കും.

ഒപ്പോ എ83 (2018) സവിശേഷതകള്‍
5.7 ഇഞ്ച് എച്ച്.ഡി എല്‍.സി.ഡി പാനല്‍ ഡിസ്‌പ്ലേയാണ് മോഡലില്‍ ഉള്ളത്. 720×1440 പിക്‌സല്‍സ് റെസലൂഷന്‍ ഡിസ്‌പ്ലേ വാഗ്ദാനം നല്‍കുന്നുണ്ട്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 2.5 ജിഗാഹേര്‍ട്‌സ് മീഡിയാ ടെക് ഒക്ടാ കോര്‍ പ്രോസസ്സര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 4 ജി.ബി റാം (പഴയ മോഡലിന് 3 ജി.ബി) മോഡലിനെ കരുത്തനാക്കും. 64 ജി .ബിയാണ് ഇന്റര്‍ണല്‍ മെമ്മറി (പഴയ മോഡലിന് 32 ജി.ബി). ഏക്‌സ്‌റ്റെര്‍ണല്‍ കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താനാകും.

ആന്‍ഡ്രോയിഡ് 7.1 നൗഗാട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 13 മെഗാപിക്‌സലിന്റെതാണ് പിന്‍ കാമറ. 8 മെഗാപിക്‌സല്‍ കാമറ മുന്നിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് വേര്‍ഷന്‍ 4.2, ജി.പി.എസ്, മൈക്രോ യു.എസ്.ബി പോര്‍ട്ട്, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ സംവിധാനങ്ങളെല്ലാം മോഡലിലുണ്ട്. സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനവും ഈ മോഡലിന്റെ പ്രത്യേകതയാണ്.3180 മില്ലീ ആംപയറിന്റേതാണ് ബാറ്ററി ശേഷി.

വില 15,990 രൂപ (പഴയ മോഡലിന് 13,990 രൂപയായിരുന്നു വില).

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍