UPDATES

സയന്‍സ്/ടെക്നോളജി

കാമറ മായാജാലം ഉള്ളിലൊളിപ്പിച്ച് ഓപ്പോ ഫൈന്‍ഡ് എക്‌സ്

കാമറ നിരന്തരം ചലിച്ചാല്‍ കേടാകുമെന്ന ഭയവും വേണ്ട. ഇതിനായി മൂന്ന് ലക്ഷം തവണ കാമറ ഉയര്‍ത്തിയും താഴ്ത്തിയും പരിശോധന നടത്തിക്കഴിഞ്ഞു

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഫൈന്‍ഡ് എക്‌സിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഉള്ളിലൊളിപ്പിച്ച കാമറ തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോട്ടോ എടുക്കാനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മാത്രമേ മുകള്‍ ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള കാമറ പുറത്തു വരികയുള്ളൂ. ആവശ്യം കഴിഞ്ഞാല്‍ താനെ താഴും.

കാമറ നിരന്തരം ചലിച്ചാല്‍ കേടാകുമെന്ന ഭയവും വേണ്ട. ഇതിനായി മൂന്ന് ലക്ഷം തവണ കാമറ ഉയര്‍ത്തിയും താഴ്ത്തിയും പരിശോധന നടത്തിക്കഴിഞ്ഞു പ്രമുഖ ചൈനീസ് കമ്പനിയായ ഓപ്പോ. ഇതിനു പുറമേ 3ഡി ഫേഷ്യല്‍ സ്‌കാനിംഗ് സംവിധാനവുമണ്ട്. 8 ജി.ബി റാമും 845 എസ്.ഒ.സി മോഡല്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറും ഫോണിന് കരുത്ത് പകരുന്നുണ്ട്. ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.

സവിശേഷതകള്‍

ശ്രേണിയിലെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ പോലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഓപ്പോ എക്‌സിലില്ല. ആ പോരായ്മ പരിഹരിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിക 3ഡി ഫേസ് സ്‌കാനിംഗ് സംവിധാനമായി സുരക്ഷയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. ‘ഓ’ ഫേസ് റെക്കഗ്നിഷന്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. 3ഡി സംവിധാനത്തിനായി പ്രത്യേക ലൈറ്റിംഗ് സംവിധാനമുണ്ട്. മറ്റൊരു ആന്‍ഡ്രോയിഡ് ഫോണുകളും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സവിശേഷതയാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് ഓപ്പോ എക്‌സ് പ്രവര്‍ത്തിക്കുന്നത്. 6.42 ഇഞ്ച ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ മോഡല്‍ 1080X2340 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. 19.5:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്. ഒപ്പം 8 ജി.ബി റാമും 256 ജി.ബി ഇന്റേണല്‍ മെമ്മറിയും മോഡലിനെ കരുത്തനാക്കുന്നു.

ക്വാളിറ്റി കാമറയാണ് ഫോണിലുള്ളത്. പിന്നിലായി 16 മെഗാപിക്‌സലിന്റെ പ്രധാന കാമറയും 20 മെഗാപിക്‌സലിന്റെ സെക്കന്ററി കാമറയുമുണ്ട്. 25 മെഗാപിക്‌സല്‍ സെല്‍ഫി കാമറയാണ് മുന്നിലായി ഘടിപ്പിച്ചിരിക്കുന്നത്. 3730 മില്ലി ആംപെയറാണ് ബാറ്ററിയില്‍ വേഗത്തില്‍ ചാര്‍ജ് കയറും. 4ജി വോള്‍ട്ട്, വൈഫൈ 802.11, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ കണക്ടീവിറ്റി സവിശേഷതകളും ഫോണിലുണ്ട്.

വില – 79,000 രൂപ

ലിമിറ്റഡ് ലംബോര്‍ഗിനി എഡിഷന്‍ വില – 1,34,000 രൂപ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍