UPDATES

സയന്‍സ്/ടെക്നോളജി

ഓ-ഫ്രീ വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുമായി ഓപ്പോ

ശ്രേണിയിലെ മറ്റ് വയർലെസ് ഹെഡ്ഫോണുകളെ പോലെത്തന്നെ ബിൾട്ട് ഇൻ ബാറ്ററിയാണ് ഈ മോഡലിലുമുള്ളത്

പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിർമാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ വയർലെസ് ഹെഡ്‌സെറ്റ് മോഡലായ ഓ-ഫ്രീയെ വിപണിയിലെത്തിച്ചു. ചൈനീസ് വിപണിയിലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഉടൻ മറ്റ് രാജ്യങ്ങളിലും പ്രതീക്ഷിക്കാം. ശബ്ദത്തിൻറെ മാന്ത്രികത സൃഷ്ടിക്കാനെന്നോണം ട്രൂ വയർലെസ് സ്റ്റീരിയോ ടെക്നോളജി രണ്ട് ഇയർ ബഡിലും ഉപയോഗിച്ചിരിക്കുന്നു. മൊബൈൽ ഫോണിൽ നിന്നും വരുന്ന ശബ്ദ തരംഗങ്ങളെ കൃത്യതയോടെ രണ്ട് ബഡിലും എത്തിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും.

ഗൂഗിളിൻറെ പിക്സൽ ബഡുകളെ വെല്ലാനെന്നോണം ട്രാൻസിലേഷൻ സംവിധാനം ഓ-ഫ്രീ മോഡലിൽ ഉൾക്കാള്ളിച്ചിരിക്കുന്നു. ശബ്ദം നിയന്ത്രിക്കുന്നതുനും സംഗീതം പോസ് ചെയ്യുന്നതിനും പ്ലേബാക്കിനായും പ്രത്യേക സംവിധാനം ഈ മോഡലിലുണ്ട്. കൂടാതെ പ്രത്യേക ചാർജിംഗ് കേസും ഹെഡ്സെറ്റിനൊപ്പം ലഭുക്കും. ഇതുപയോഗിച്ച് മുഴുവൻ ചാർജ് ചെയ്താൽ 12 മണിക്കൂർ വരെ ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനീസ് വിപണിയിൽ ഹെഡ്സെറ്റിനെ അവതരിപ്പിച്ചുവെങ്കിലും ആഗസ്റ്റ് മാസം മുതൽ മാത്രമേ ലഭ്യമായി തുടങ്ങുകയുള്ളു.


സവിശേഷതകൾ

ശബ്ദത്തിൻറെ സ്റ്റെബിലിറ്റി കൂട്ടി കൃത്യതയും മിഴിവാർന്നതുമായ ശബ്ദം ഇരു വശങ്ങളിലും ലഭിക്കാനായി ട്രൂ വയർലെസ് സ്റ്റീരിയോ ടെക്നോളജി ഉപയോഗിച്ച് പുറത്തിറക്കിയ മോഡലാണ് ഓപ്പോ ഓ-ഫ്രീ വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫോൺ കോളുകൾ നേരിട്ട് വയർലെസ് സംവിധാനത്തിലൂടെ അറ്റൻഡ് ചെയ്യാനാകും.

മ്യൂസിക്ക് ട്രാക്കുകൾ, ശബ്ദം, പ്ലേബാക്ക് എന്നിവ നിയന്ത്രിക്കാൻ പ്രത്യേക മ്യൂസിക്ക് കൺട്രോൾ സംവിധാനം ഹെഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശ്രേണിയിലെ മറ്റ് വയർലെസ് ഹെഡ്ഫോണുകളെ പോലെത്തന്നെ ബിൾട്ട് ഇൻ ബാറ്ററിയാണ് ഈ മോഡലിലുമുള്ളത്. 4 മണിക്കൂർ നിരന്തരമായി പാട്ട് കേൾക്കാനുള്ള ബാറ്ററി കരുത്തുണ്ട്. ചാർജിംഗ് കെയിസ് ഉപയോഗിച്ച് ഇത് 12 മണിക്കൂർ വരെ വർദ്ധിപ്പിക്കാനാകും. വില – 7,200 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍