UPDATES

സയന്‍സ്/ടെക്നോളജി

25 മെഗാപിക്സൽ സെൽഫി കാമറയുമായി ഓപ്പോ കെ വൺ വിപണിയിൽ

കെ-സീരീസ് ഫോണുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ കെ-വൺ എന്ന കരുത്തനെ പുറത്തിറക്കി. ഫിംഗർപ്രിൻറ് സെൻസർ ഡിസ്പ്ലേയ്ക്കുള്ളിൽ ഘടിപ്പിച്ചാണ് പുതിയ മോഡലിന്‍റെ വരവ്. മാത്രമല്ല 6.4 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ പ്രോസസ്സറും കരുത്തൻ റാമുമൊക്കെയായി ശ്രേണിയിലെ മറ്റു ഫോണുകളെ വെല്ലുവിളിച്ചുകൊണ്ടു തന്നെയാണ് കെ വണ്ണിന്റെ വരവ്.

നിലവിൽ ചൈനയിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. 4ജി.ബി/6ജി.ബി റാം വേരിയൻറുകളിൽ ഫോൺ ലഭിക്കും. ചൈനീസ് വിപണിയിൽ അവതരിപ്പിച്ചെങ്കിലും ഈ മാസം അവസാനത്തോടെ മാത്രമേ ഫോൺ വിപണിയിൽ ലഭ്യമായി തുടങ്ങുകയുള്ളൂ. 20,000 രൂപയുടെ സെഗ്മെൻറിലാകും ഓപ്പോ കെ-വൺ മോഡൽ പ്രധാനമായും മത്സരിക്കുക.

കെ-വൺ സവിശേഷതകൾ

ആൻഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.4 ഇഞ്ച് എച്ച്.ഡി സ്ക്രീൻ 1080X2340 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നുണ്ട്. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. സ്നാപ്ഡ്രാഗൺ 636 ചിപ്പ്സെറ്റിനൊപ്പം 4ജി.ബി/6ജി.ബി റാം കൂടിയാകുമ്പോൾ ഹാംഗിംഗ് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുറപ്പ്. കൂടാതെ ഇൻറർനെറ്റ് സർഫിംഗും അതിവേഗമാക്കും.

16 മെഗാപിക്സലിന്‍റെയും 2 മെഗാപിക്സലിന്‍റെയും ഇരട്ട കാമറയാണ് പിന്നിലുള്ളത്. മുന്നിലായി 25 മെഗാപിക്സലിന്‍റെ അത്യുഗ്രൻ സെൽഫി കാമറയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 64 ജി.ബിയാണ് ഇൻറേണൽ സ്റ്റോറേജ്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് അത് 256 ജി.ബി വരെ ഉയർത്താനാകും. 3,600 മില്ലി ആംപെയറിൻറേതാണ് ബാറ്ററി കരുത്ത്. കൂടാതെ ശ്രേണിയിലെ മറ്റു ഫോണുകളിലെന്ന പോലെയുള്ള കണക്ടീവിറ്റി സംവിധാനങ്ങളെല്ലാം  ഓപ്പോ കെ-വൺ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വില

4ജി.ബി റാം – 17,100 രൂപ

6ജി.ബി റാം – 19,300 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍