UPDATES

സയന്‍സ്/ടെക്നോളജി

6 ജി.ബി റാമും 5000 മില്ലി ആംപെയർ ബാറ്ററിയുമായി മോട്ടോറോളയുടെ ചുണക്കുട്ടൻ

ഇരട്ട സിം മോഡലാണ് പി30 നോട്ട്. എക്സ്റ്റേണൽ കാർഡിനായി മൂന്നാമതായൊരു ട്രായും ഫോണിലുണ്ട്.

കരുത്തിൽ എന്നും പേരുകേട്ടവനാണ് മോട്ടോ സ്മാർട്ട്ഫോണുകൾ. ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഏറ്റവുമൊടുവിൽ 6 ജി.ബി റാമും 5000 മില്ലി ആംപെയർ ബാറ്ററിയുമായി ഒരു  കരുത്തനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. പി30 നോട്ട് എന്നാണ് പുതിയ മോഡലിൻറെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ പി30 യുടെ പിന്മുറക്കാരനാണ് പി30 നോട്ട്. നിലവിൽ ചൈനയിലാണ് ഈ ചുണക്കുട്ടനെ പുറത്തിറക്കിയിരിക്കുന്നത്. മോട്ടോയ്ക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലേക്കും അധികം വൈകാതെ പി30 നോട്ടിനെ പ്രതീക്ഷിക്കാം.

പി30 യുടേത് സമാനമായ ഡിസൈൻ തന്നെയാണ് നോട്ടിലുമുള്ളത്. എന്നാൽ ഡിസൈൻ മാറ്റി നിർത്തിയാൽ സോഫ്റ്റ്-വെയറിലും ഹാർഡ്-വെയറിലും  കാര്യമായ മാറ്റം വരിത്തിയിട്ടുണ്ട്. ബാറ്ററി തന്നെയാണ് എടുത്തു പറയേണ്ട ഏറ്റവും വലിയ മാറ്റം. 5000 മില്ലി ആംപെയറിൻറെ കരുത്തനെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മെമ്മറി കാർഡ് ഇടത്തക്ക വിധത്തിൽ മൂന്ന് സിം ട്രായും പുതിയ മോഡലിലുണ്ട്. ഫിംഗർപ്രിൻറ് സെൻസർ മുന്നിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സ്പീഡ് വർദ്ധിപ്പിക്കാനെന്നോണം സ്നാപ്ഡ്രാഗൺ 636 പ്രോസസ്സറും പി30 നോട്ടിലുണ്ട്.

ഡിസ്‌പ്ലേ

6.2 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് പി30 നോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. 2246×1080 പിക്സലാണ് റെസലൂഷൻ. 2.5 കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ 19:9 എന്ന കിടിലൻ ആസ്പെക്ട് റേഷ്യോയാണ് നൽകുന്നത്. കൂടാതെ ഡിസ്പ്ലേ കരുത്ത് വർദ്ധിപ്പിക്കാനെന്നോണം കോർണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്.

ഹാർഡ്-വെയർ കരുത്ത്

1.8 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 636 ഒക്ടാകോർ പ്രോസസ്സറാണ് പി30 നോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ അഡ്രിനോ 509 ജി.പി.യുവും കരുത്തിനായുണ്ട്. ഇതിനോടൊപ്പം 4ജി.ബി, 6ജി.ബി റാം വേർഷനിലും ഫോൺ ലഭിക്കും. ഇരു മോഡലിലും 64 ജി.ബിയാണ് ഇൻറേണൽ മെമ്മറി കരുത്ത്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 256 ജി.ബി വരെ വർദ്ധിപ്പിക്കാനാകും.

കാമറ കരുത്ത്

ശ്രേണിയിലെ മറ്റ് സ്മാർട്ട് ഫോണുകളിലുള്ളതു പോലെത്തന്നെ ഇരട്ട പിൻ കാമറയാണ് ഈ മോഡലിലുമുള്ളത്. 16 മെഗാപിക്സലിൻറെ പ്രൈമറി സെൻസറും 5 മെഗാപിക്സലിൻറെ രണ്ടാം സെൻസറും പിൻ കാമറയ്ക്ക് കരുത്തേകും. കൂടാതെ ഇരട്ട ഫ്ലാഷ് ലൈറ്റമുണ്ട്. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 12 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്.

മറ്റ് സവിശേഷതകൾ

ഇരട്ട സിം മോഡലാണ് പി30 നോട്ട്. എക്സ്റ്റേണൽ കാർഡിനായി മൂന്നാമതായൊരു ട്രായും ഫോണിലുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് പ്രവർത്തനം. 5000 മില്ലി ആംപെയറിൻറെ ബാറ്ററി അതിവേഗ ചാർജിംഗ് സംവിധാനത്തെ പിന്തുണയ്ക്കുന്നതാണ്. പ്രതീക്ഷിക്കുന്ന വില (4ജി.ബി റാം) – 14,000 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍