UPDATES

സയന്‍സ്/ടെക്നോളജി

ഷവോമിയുടെ സ്വന്തം പോക്കോ എഫ് വണ്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറും 4000 മില്ലി ആംപെയര്‍ ബാറ്ററിയുമൊക്കയായി വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ തന്നെയാണ് പോക്കോയുടെ ഉദ്ദേശ്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഏറിയപങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് ഷവോമി എന്ന ചൈനീസ് ബ്രാന്‍ഡിലാണ്. കുറഞ്ഞ വിലയില്‍ സാമാന്യം നല്ല സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഷവോമി പുറത്തിറക്കുന്നു എന്നതുതന്നെയാണ് വിപണിയില്‍ മുന്നേറാന്‍ കാരണം. ഐഫോണും വണ്‍പ്ലസും സാംസംഗും വിലകൂടിയ ശ്രേണി ഇപ്പോഴും അടക്കിവാഴുന്നുണ്ട്. എന്നാല്‍ മിഡ്‌റേഞ്ച്, ലോറേഞ്ച് ശ്രേണി സ്മാര്‍ട്ട്‌ഫോണുകളില്‍ ഷവോമി തന്നെയാണ് ഇപ്പോഴും തലതൊട്ടപ്പന്‍.
ഹൈ-എന്‍ഡ് വിപണി ലക്ഷ്യമിട്ട് ഷവോമി ഇപ്പോള്‍ ‘പോക്കോ’ എന്ന പേരില്‍ പുതിയൊരു സബ് ബ്രാന്‍ഡിനെക്കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറും 4000 മില്ലി ആംപെയര്‍ ബാറ്ററിയുമൊക്കയായി വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ തന്നെയാണ് പോക്കോയുടെ ഉദ്ദേശ്യം. പോക്കോ എഫ് വണ്‍ എന്ന മോഡലിനെയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 20, 999 രൂപ മുതലാണ് വിപണിവില.


പോക്കോ എഫ് വണ്‍ ഡിസൈന്‍
രൂപഭംഗിയില്‍ ഒട്ടും പിന്നിലല്ല പോക്കോ എഫ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍. 6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ 1879 ആസ്‌പെക്ട് റേഷ്യോയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒപ്പം ഡിസ്‌പ്ലേയ്ക്ക് കരുത്തായി 2.5ഡി കര്‍വ്ഡ് ഗ്ലാസും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. പിന്‍ ഭാഗത്ത് പോളി കാര്‍ബണേറ്റ് ഡിസൈനാണുള്ളത്. 4000 മില്ലി ആംപെയറിന്റെ കരുത്തന്‍ ബാറ്ററി അതിവേഗ ചാര്‍ജിംഗിന് ഉതകുന്നതാണ്.


സവിശേഷതകള്‍
2.8 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഫോണിലുള്ളത്. ഫോണ്‍ ഹീറ്റാകാതിരിക്കാന്‍ ലിക്വിഡ് കൂള്‍ സംവിധാനം ഷവോമി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6 ജിബി റാം, 8ജി.ബി റാം എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട് പോക്കോ. ഇരട്ട ഹൈബ്രിഡ് സിം ട്രേയാണ് മോഡലിലുള്ളത്. 12 മെഗാപിക്‌സലിന്റെയും 5 മെഗാപിക്‌സലിന്റെ കരുത്തന്‍ ഇരട്ട പിന്‍ കാമറയാണ് പിന്നിലുള്ളത്.

മുന്നില്‍ 20 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയും ഉപയോഗിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് പോക്കോ എഫ് വണ്‍ പ്രവര്‍ത്തിക്കുന്നത്. ഫേസ് അണ്‍ലോക്ക് സംവിധാനവും ഈ മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ അതിവേഗ ഫിംഗര്‍പ്രിന്റ് സ്‌കാനറും സുരക്ഷയ്ക്കായുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍