UPDATES

Smartphone/gadjets

വൈഫൈ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ പറ്റുമോ? ശാസ്ത്രത്തിന് ഉത്തരമുണ്ട്

ഈ കണ്ടു പിടിത്തത്തോടെ വൈദ്യശാസ്ത്ര രംഗത്തും വാൻ കുതിപ്പുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പവർ പ്ലഗ്ഗിന് അടുത്ത് നിന്ന് ഒരു മോചനം ഉണ്ടായിരുന്നെങ്കിൽ.. മൊബൈൽ ഫോൺ ,ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകൾ കൂടുതലായി ഉപയോഗിക്കുന്നവരുടെ പ്രധാന പരാതികളിൽ ഒന്നാണ് ഇത്. എത്രയൊക്കെ ചാർജ് ചെയ്താലും കുറച്ച് നേരം കഴിയുമ്പോൾ പ്ലഗ്ഗിന് അടുത്തേക്ക് പിന്നെയും വരേണ്ടി വരും, പവർ ബാങ്കില്ലാതെ യാത്ര ചെയ്യുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ പേടി തോന്നും. ഹെവി യൂസറുമാരെ സംബന്ധിച്ച് പവർ ബാങ്കില്ലെങ്കിൽ പോലും രക്ഷയില്ലെന്ന പോലെയാണ് കാര്യങ്ങൾ. മൊബൈൽ ഫോൺ നോക്കുമ്പോൾ ബാറ്ററി എത്രയുണ്ടെണ്ടെന്നതാണ് മിക്ക ആളുകളുടെയും പരിഗണന വിഷയം. എന്നാൽ ഇത്തരം അവസ്ഥകളിൽ നിന്നൊക്കെ മോചനം കിട്ടിയാലോ? ബാറ്ററി പോലുമില്ലാതെ പ്രവർത്തിക്കുന്ന ഫോണുകളും ലാപ്ടോപ്പുകളും വന്നാലോ? പിന്നെ എങ്ങെനെ അവയ്ക്ക് പ്രവർത്തിക്കാൻ ഊർജം  ലഭിക്കുമെന്നാണോ സംശയം. നെറ്റ് വരുന്ന അതെ വഴി തന്നെ. വൈഫൈ ഉപയോഗിച്ച്…!  വൈഫൈ സിഗ്നലുകളെ വൈദ്യുതോർജ്ജമായി പരിവർത്തിപ്പിക്കാനും ബാറ്ററി ഇല്ലാത്ത ഡിവൈസുകൾ നിര്മിക്കാനുമായുള്ള ആലോചനയിലുമാണ് ശാസ്ത്ര ലോകം.

എങ്ങനെയെന്നല്ലേ ? എ സി  വൈദുത കാന്തിക തരംഗങ്ങളെ ഡി സി വൈദുതി ആയി പരിവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ റേക്റ്റീനകൾ എന്ന് പറയുന്നു. വൈഫൈ തരംഗങ്ങൾ ഉൾപ്പടെയുള്ള ഫ്ലെക്സിബിൾ റേഡിയോ ആവൃതിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളെപ്പോലും വൈദ്യുതോർജ്ജമാക്കി മാറ്റാനുള്ള  റേക്റ്റീനകൾ കണ്ടു പിടിക്കുന്നു എന്നതാണ് ശാസ്ത്ര ലോകത്തു നിന്നിപ്പോൾ വരുന്ന ഏറ്റവും പുതിയ വാർത്ത. ഒരു വലിയ ഏരിയ വിസ്തീർണ്ണത്തിലുള്ള ഡിവൈസുകൾ ഒക്കെ ഇത്തരത്തിൽ വൈഫൈ ഉപയോഗിച്ച് ചാർജ് ചെയ്യാനാകും എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും നടപ്പുള്ള കാര്യം തന്നെ.  മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ശാസ്ത്രലോകത്തിന്റെ ഈ പുത്തൻ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടത്.

പരീക്ഷണാർത്ഥം ഇങ്ങനെ ഏതാണ്ട് വൈഫൈ ഉപയോഗിച്ച് കൊണ്ട് 40  മൈക്രോ വാട്ട് പവർ എങ്കിലും മൊബൈൽ ഫോണുകൾക്ക് ലഭിക്കുമെന്നും ചാർജ് ചെയ്യാനാകുമെന്നും കണ്ടെത്തി. ഇതിന്റെ പവറും ദൈർഖ്യവും ശേഷിയും വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശാസ്ത്ര ലോകം. വയർലെസ്സാകുന്നതോടെ വൈദ്യശാസ്ത്ര  രംഗത്തും വൻ കുതിപ്പുകൾ ഉണ്ടാകും എന്നാണ് ശാസ്ത്ര ലോകം മനസിലാക്കുന്നത്. ചില ഗുളികകൾ വിഴുങ്ങാൻ രോഗികളോട് ആവിശ്യപ്പെട്ട് അതുപയോഗിച്ച് തരംഗങ്ങളെ ട്രാക് ചെയ്തത് രോഗാവസ്ഥകളെ മനസിലാക്കാനും ആന്തരികാവയവങ്ങൾ പരിശോധിക്കാനും പോലും കഴിയും എന്നൊക്കെയാണ് ശാസ്ത്രത്തിന്റെ പുത്തൻ പ്രതീക്ഷകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍