UPDATES

സയന്‍സ്/ടെക്നോളജി

8 ജി.ബി റാമിന്റെ ബഡ്ജറ്റ് ഫോണുമായി റിയൽമി പ്രോ 2

ഇരട്ട സിം മോഡലായ റിയൽമി പ്രോ 2 ആൻഡ്രോയിഡ് ഓറിയോ 8.1 ഓ.എസ്സിലാണ് പ്രവർത്തിക്കുന്നത്.

റിയൽമി 2 വിൻറെ വിജയകരമായ വിപണിയ്ക്കു ശേഷം റിയൽമി 2 പ്രോയുമായി കമ്പനി. പ്രോയിൽ നിന്നും വ്യത്യസ്തമായി റാം ശേഷിയും കാമറ കരുത്തും മറ്റ് സവിശേഷതകളും വർദ്ധിപ്പിച്ചിട്ടുണ്ട്. 8 ജി.ബിയാണ് പുതിയ മോഡലിൻറെ റാം കരുത്ത്. കൂടാതെ വാട്ടർഡ്രോപ്പ് ആകൃതിയിലുള്ള ഡിസ്പ്ലേ നോച്ചും ഫോണിനെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ എസ്.ഓ.സി പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്ന മറ്റൊരു ഘടകം. പോളി കാർബണേറ്റ് റേസിൻ ഡ്യുഡ്രോപ്പ് കവറാണ് ഫോണിൻറെ പിന്നിലുള്ളത്. ഫിംഗർപ്രിൻറ് സെൻസർ മുന്നിലാണ്. ഇരട്ട കാമറ ഹൊറിസോണ്ടലായാണ് ഘടിപ്പിച്ചിട്ടുള്ളത്.

സവിശേഷതകൾ

ഇരട്ട സിം മോഡലായ റിയൽമി പ്രോ 2 ആൻഡ്രോയിഡ് ഓറിയോ 8.1 ഓ.എസ്സിലാണ് പ്രവർത്തിക്കുന്നത്. 6.3 ഇഞ്ച് ഡിസ്പ്ലേ 1080×2340  പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു. 90.8 ശതമാനമാണ് സ്ക്രീൻ ടു ബോഡി റേഷ്യോ. 4ജി.ബി, 6ജി.ബി, 8ജി.ബി റാം കരുത്തുള്ള മോഡലുകൾ ലഭ്യമാണ്. ആവശ്യകത അനുസരിച്ച് തിരഞ്ഞെടുക്കാം. ഇൻറേണൽ മെമ്മറി കരുത്ത് 64, 128, 256 ജി.ബി എന്നിങ്ങനെയാണ്.

പിൻ വശത്ത് ഇരട്ട കാമറയാണുള്ളത്. 4കെ വീഡിയോ റെക്കോർഡിംഗ് സംവിധാനമുള്ളതാണ് ഈ കാമറ. മുന്നിലുള്ളത് 16 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്. നിരവധി സവിശേഷതകളുള്ള കാമറയാണ് മുന്നിലുള്ളത്. 3,500 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. ശ്രേണിയിലെ മറ്റു മോഡലുകളിലെന്ന പോലെ സെൻസർ സംവിധാനങ്ങളും കണക്ടീവിറ്റി സംവിധാനങ്ങളും ഈ മോഡലിലുമുണ്ട്.

വില

4 ജി.ബി റാം – 13,990 രൂപ

6ജി.ബി റാം – 15,990 രൂപ

8 ജി.ബി റാം – 17,990 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍