UPDATES

സയന്‍സ്/ടെക്നോളജി

റെഡ്മി നോട്ട് 6 പ്രോയിൽ കണ്ണും നട്ട് ആരാധകർ

നവംബർ മാസം 22ന് ഷവോമിയുടെ പ്രത്യേക ചടങ്ങിൽ നോട്ട് 6 പ്രോയിനെ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുകയാണ്.

ഇന്ത്യക്കാർ ഏറെ ആരാധിക്കുന്ന സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമിയുടെ പുത്തൻ മോഡൽ റെഡ്മി നോട്ട് 6 പ്രോയിൽ കണ്ണും നട്ട് ആരാധകർ. 2018ൽ പുറത്തിറങ്ങാനിരിക്കുന്ന കരുത്തൻ സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ പട്ടികയിൽ നോട്ട് 6 പ്രോ ഇടം പിടിച്ചതോടെ ഏറെ ആകാംശയിലാണ് ആരാധകർ. സവിശേഷതകളിൽ ഏറെ മുന്നിട്ടു നിൽക്കുന്ന നോട്ട് 5 പ്രോയുടെ പിന്മുറക്കാരനായി നോട്ട് 6 പ്രോ വരുമ്പോൾ പ്രതീക്ഷയും ഏറെയാണ്.

നവംബർ മാസം 22ന് ഷവോമിയുടെ പ്രത്യേക ചടങ്ങിൽ നോട്ട് 6 പ്രോയിനെ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുകയാണ്. അങ്ങിനെയെങ്കിൽ ഫീച്ചറുകൾ കിടിലനാകും എന്നത് ഉറപ്പാണ്. നോട്ട് 6 പ്രോ തന്നെയാണ് ഈ ചടങ്ങിൽവെച്ച് പുറത്തിറക്കുന്നത് എന്ന് ഉറപ്പിച്ചു പറയുകയാണ് പ്രമുഖ ആഗോള ടെക്ക് മാധ്യമങ്ങൾ. റെഡ്മി നോട്ട് 5 പ്രോയുടെ വമ്പൻ വിജയത്തിനു ശേഷമാണ് പുതിയ മോഡൽ വിപണിയിലെത്തുന്നത് എന്നതുകൊണ്ടുതന്നെ ഹുവായ്, നോക്കിയ, വിവോ അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ ഭീഷണിയിലാണ്.

നോട്ട് 6 പ്രോ സവിശേഷതകൾ

6.26 ഇഞ്ച് എൽ.സി.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോയിലുള്ളത്. നോച്ച് ഡിസ്പ്ലേയാണ് പുതിയ മോഡലിലുണ്ടാവുക എന്നാണ് അറിയുന്നത്. അങ്ങിനെയെങ്കിൽ 19:9 ആകും ആസ്പെക്ട് റേഷ്യോ. 4ജി.ബി/6 ജി.ബി റാമിനൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ 636 ചിപ്പ്സെറ്റ് കൂടിയാകുമ്പോൾ കരുത്തിൽ മുൻപന്തിയിൽ നിൽക്കും. 4 കാമറകളാണ് നോട്ട് 6 പ്രോ മോഡലിലുള്ളത്. 12, 5 മെഗാപിക്സലുകളുടെ പിൻ കാമറയും 20, 2 മെഗാപിക്സലുകളുടെ സെൽഫി കാമറയുമുണ്ടാകും. 4000 മില്ലി ആംപയറിൻറെതാണ് ബാറ്ററി. അതിവേഗ ചാർജിംഗും ബാറ്ററിയുടെ പ്രത്യേകതയാണ്.

വില

4ജിബി വേരിയൻറ് – 14,999 രൂപ

6 ജി.ബി വേരിയൻറ് – 16,999 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍