UPDATES

സയന്‍സ്/ടെക്നോളജി

റെസ്‌റ്റോറന്റിനു മുന്നില്‍ ഇനി കാത്തുനില്‍ക്കേണ്ടതില്ല; കയ്യില്‍ ഐഫോണ്‍ ഉണ്ടെങ്കില്‍

ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാകും പുതിയ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക

ശപ്പടക്കാന്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള റെസ്‌റ്റോറന്റിലെത്തുമ്പോള്‍ ഇരിക്കാന്‍ ഒരു ടേബിളിനായി കാത്തു നില്‍ക്കേണ്ടിവരുന്ന അവസ്ഥ എന്തായിരിക്കും! ആ അനുഭവം നമ്മളില്‍ എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ അതെല്ലാം ഇനി പഴങ്കഥയാവുകയാണ്. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ഗൂഗിള്‍ മാപ്പില്‍ കയറിയാല്‍ ഇനിമുതല്‍ റെസ്‌റ്റോറന്റുകളിലെ ഏകദേശ വെയിറ്റിംഗ് സമയം അറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഭക്ഷണത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നില്ല എന്നു മാത്രമല്ല, അത്രയും സമയം കളയാന്‍ ഇല്ലെങ്കില്‍ മറ്റൊരു റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കാനുമാകും.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹോട്ടലുകളിലെ വെയിറ്റിംഗ് സമയം ഞൊടിയിടയില്‍ അറിയാം എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെയാകും (വേര്‍ഷന്‍ 4.47) പുതിയ ഫീച്ചര്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നേരത്തെ ഇത്തരമൊരു സംവിധാനം ഗൂഗിള്‍ സേര്‍ച്ചില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഗൂഗിള്‍ മാപ്പിലേയ്ക്ക് എത്തുന്നത് ഇതാദ്യമായിട്ടാണ്.

"</p

ദിശ സൂചകങ്ങള്‍ മെച്ചപ്പെടുത്തിയുള്ള ഏറെ പുതിയ സംവിധാനങ്ങളും പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. റെയില്‍വേ സ്‌റ്റേഷനില്‍ നിങ്ങള്‍ക്ക് പോകേണ്ട ട്രെയിനിന്റെ അടുത്തേയ്ക്ക് ഏറ്റവും വേഗം എത്താനുള്ള വഴി കാട്ടിത്തരുന്ന സംവിധാനം ഏറ്റവും പുതിയ അപ്‌ഡേറ്റിലുണ്ട്. ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചലസ് ഉള്‍പ്പെടയുള്ള അന്താരാഷ്ട്ര സ്‌റ്റേഷനുകളിലും, ഡല്‍ഹി, മുംബൈ ഉള്‍പ്പടെയുള്ള തിരക്കേറിയ ഇന്ത്യന്‍ റെയില്‍വെ സ്‌റ്റേഷനുകളിലും യാതയ്ക്കായി എത്തുന്നവര്‍ക്ക് പുതിയ സംവിധാനം ഉപകാരപ്രദമാണ്.

ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചലസ്, പാരിസ്, മാഡ്രിഡ്, ബാഴ്‌സലോണ, ബുഡാപെസ്റ്റ്, കിവേ, ഹോങ്കോങ്, തായ്‌പെയ്, സിംഗപൂര്‍ പിന്നെ ഇന്ത്യന്‍ സ്‌റ്റേഷനായ ന്യൂഡല്‍ഹിയിലും പുതിയ അപ്‌ഡേറ്റ് പ്രകാരമുള്ള ഗൂഗിള്‍ മാപ്പ് സംവിധാനം പ്രവര്‍ത്തിക്കും. മറ്റ് സ്‌റ്റേഷനുകളിലും ഉടന്‍ ലഭ്യമാകുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗൂഗിള്‍ മാപ്പ് ടീം പുതിയ അപ്‌ഡേറ്റിന് പിന്നാലെയായിരുന്നു. പുതിയ സംവിധാനം വിജയം കണ്ടാല്‍ ഇന്ത്യയിലെ ഏകദേശം ഒട്ടുമിക്ക റെയില്‍വെ സ്‌റ്റേഷനുകളിലും ഗുഗിള്‍ മാപ്പിന്റെ പുതിയ സംവിധാനം ഉപയോഗിക്കാനാകും.

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍