UPDATES

സയന്‍സ്/ടെക്നോളജി

പിന്നിൽ നാല് കാമറയുമായി സാംസംഗ് സ്മാര്‍ട്ട്‌ഫോൺ ഉടൻ പുറത്തിറങ്ങും

പുതിയ ഫോണിൻറെ സൂചന നൽകി ‘4എക്സ് ഫൺ’ എന്ന ഹാഷ് ടാഗിൽ സാംസംഗ് തന്നെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാറ്റങ്ങൾക്കു വിധേയരാവാൻ ഉറച്ചുതന്നെയാണ് സാംസംഗ് ഇപ്പോൾ. പതിവ് രീതികളിൽ നിന്നും ഏറെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്ന ഓരോ സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളിലും കാണാനാവും. അത്തരത്തിൽ പുതിയൊരു മോഡൽ ഉടൻ പുറത്തിറക്കാൻ പോവുകയാണ് കമ്പനി. നാലു കാമറയുള്ള ഫോണാവും അത് എന്നതാണ്  പ്രത്യകത. നാലു കാമറയിലും പ്രത്യകതയുണ്ട്.

വിപണിയിലുള്ള മോഡലുകളെപ്പോലെ രണ്ടു കാമറകൾ മുന്നിലും രണ്ടെണ്ണം പിന്നിലുമായിട്ടല്ല പുതിയ മോഡലിൻറെ വരവ്. നാലെണ്ണവും പിന്നിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങളാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത മാസം 11ന് നടത്താനിരിക്കുന്ന ഗ്യാലക്സി ഇവൻറിൽ പുതിയ മോഡലിനെ ഔദ്യാഗികമായി പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ഗ്യാലക്സി എസ് 10, എഫ് സീരീസ് മോഡലുകൾ എന്നിവയല്ല നാലു കാമറയുള്ള പുറത്തിറങ്ങാൻ  പോകുന്ന മോഡൽ എന്നതും ശ്രദ്ധേയമാണ്. പുതിയ ഫോണിൻറെ സൂചന നൽകി ‘4എക്സ് ഫൺ’ എന്ന ഹാഷ് ടാഗിൽ സാംസംഗ് തന്നെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആവേശത്തിലാണ് സാംസംഗ് ആരാധകർ. ഷവോമിയും ഹോണറുമെല്ലാം വിപണി കീഴടക്കുമ്പോൾ ഇത്തരത്തിലൊരു മാറ്റം സാംസംഗിൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്.

അടുത്തമാസം നടക്കുന്ന ഈവൻറ് സാംസംഗ് തങ്ങളുടെ ഔദ്യാഗിക വെബ്സൈറ്റിൽ തത്സമയം പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാറ്റത്തിൻറെ ഭാഗമായിത്തന്നെ വളയ്ക്കാൻ (ബെൻറ്) കഴിയുന്ന സ്മാർട്ട്ഫോണിനെ ഈ വർഷം പുറത്തിറക്കുമെന്നും അറിയുന്നുണ്ട്. ഈവൻറിൽ ഇക്കാര്യവും കമ്പനി അറിയിച്ചേക്കും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍