UPDATES

സയന്‍സ്/ടെക്നോളജി

ഹൃദയമിടിപ്പും സ്ട്രെസും കൃത്യമായി രേഖപ്പെടുത്തും; സാംസംഗ് ഗ്യാലക്സി വാച്ച് വിപണിയിൽ

ശരീരം ആരോഗ്യമായി സൂക്ഷിക്കാനായി 59 തരം വ്യായാമങ്ങളും വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാംസംഗിൻറെ സ്മാർട്ട് വാച്ച് മോഡലായ ഗ്യാലക്സി വാച്ചിനെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ഗിയർ എസ്4 മോഡലിൻറെ പിന്മുറക്കാരനായാണ് പുതിയ മോഡലിൻറെ വരവ്. ഓപ്പൺ ടൈ്പ്പ് ഡിസ്പ്ലേ മോഡലാണ് പുതിയ ഗ്യാലക്സി വാച്ചുകൾ എന്നതാണ് പ്രത്യകത. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. 5 എ.ടി.എം റേറ്റിംഗുള്ള വാട്ടർ റെസിസ്റ്റൻസും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകയാണ്.

ഗിയർ എസ്4 നെ പോലെത്തന്നെ ടൈസൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് ഗ്യാലക്സി വാച്ചുകളും പ്രവർത്തിക്കുന്നത്. മുഴുവൻ സമയ ഓപ്പൺ ഡിസ്പ്ലേയാണെങ്കിലും മുൻ മോഡലിനെ അനുസ്മരിപ്പിക്കും വിധം അനലോഗ് ടിക്കുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹൃദയ സുരക്ഷയ്ക്കായി ഹാർട്ട് റേറ്റ് മോണിറ്ററിംഗ് സെൻസറും സ്ട്രെസ് അളക്കാനായുള്ള പ്രത്യേക സെൻസറിംഗ് സംവിധാനവുമുണ്ട് ഗ്യാലക്സി വാച്ചിൽ. ആപ്പിൾ വാച്ചുകളാണ് പ്രധാന എതിരാളികൾ.

ഗ്യാലക്സി വാച്ച് സവിശേഷതകൾ

വെള്ളവും പൊടിയും അകത്തു കയറാത്ത രീതിയിൽ ആപ്പിൾ വാച്ച് മോഡലുകളോട് കിടപിടിക്കുന്ന തരത്തിലാണ് ഗ്യാലക്സി വാച്ചുകളുടെ നിർമാണം. ഇതിനായി ഐ.പി68 റേറ്റിംഗുണ്ട്. ശരീരത്തിന് കൂടുതൽ സ്ട്രെസ്സ് ഉണ്ടാകുന്ന സമയത്ത് അത് കൃത്യമായി രേഖപ്പെടുത്തുകയും ബ്രീത്തിംഗ് എക്സസൈസുകൾ പറഞ്ഞു തരുകയും ചെയ്യും ഈ മോഡൽ. മാത്രമല്ല കൃത്യമായ ഉറക്കവും രേഖപ്പെടുത്തും. ഉറക്കം കുറവായാൽ അവ കൃത്യമായി അറിയിക്കുകയും ചെയ്യും.

ശരീരം ആരോഗ്യമായി സൂക്ഷിക്കാനായി 59 തരം വ്യായാമങ്ങളും വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ കൃത്യമായി നിരീക്ഷിച്ച് ദിവസേന വ്യായാമം ചെയ്യാവുന്നതാണ്. അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. കരുത്തിനായി 768 എം.ബി പ്രോസസ്സറും ഡ്യുവൽ കോർ പ്രോസ്സറുമുണ്ട്. 4 ജി.ബിയാണ് ഇൻറേണൽ മെമ്മറി. ബ്ലൂടൂത്ത് വൈഫൈ കണക്ടീവിറ്റിയും ഈ മോഡലിലുണ്ട്.

വില

സാംസംഗ് വാച്ചുകൾക്ക് രണ്ടു രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. 42 എം.എം മോഡലിന് 24,990 രൂപയും 46 എം.എം മോഡലിന് 29,990 രൂപയുമാണ് വില. ഒക്ടോബർ പകുതിയോടെ മോഡൽ വിപണിയിൽ ലഭ്യമായി തുടങ്ങും.

ഇൻഫിനിറ്റി ഡിസ്‌പ്ലേയുമായി സാംസംഗിന്റെ ജെ 4പ്ലസ്, ജെ 6പ്ലസ്

ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം; ഡിസംബര്‍ ഒന്നുമുതല്‍ പുതിയ ഡ്രോണ്‍ പോളിസി

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍