UPDATES

സയന്‍സ്/ടെക്നോളജി

ഇൻഫിനിറ്റി ഡിസ്‌പ്ലേയുമായി സാംസംഗിന്റെ ജെ 4പ്ലസ്, ജെ 6പ്ലസ്

ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ മോഡലുകളുടെ ബാറ്ററി കരുത്ത് 3,300 മില്ലി ആംപയറാണ്.

ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്കു ശേഷം ജെ 4പ്ലസ്, ജെ 6പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോൺ മോഡലുകളെ സാംസംഗ് വിപണിയിലെത്തിച്ചു. ഇൻഫിനിറ്റി ഡിസ്‌പ്ലേയോടു കൂടിയുള്ള 6 ഇഞ്ച് ഹൈ ഡെഫനിഷൻ സ്ക്രീനാണ് ഇരു മോഡലുകളിലുമുള്ളത്. ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ മോഡലുകളുടെ ബാറ്ററി കരുത്ത് 3,300 മില്ലി ആംപയറാണ്. എന്നാൽ ഇൻഫിനിറ്റി ഡിസ്‌പ്ലേയടക്കം ചില അത്യുഗ്ര സവിശേഷതകൾ ജെ 6പ്ലസിന് അധികമുണ്ട്. അവ പരിശോധിക്കാം.

ജെ 6പ്ലസ് സവിശേഷതകൾ

6 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഇരട്ട സിം മോഡലാണ് സാംസംഗ് ജെ 6പ്ലസ്. 720×1480 പിക്സലാണ് ഡിസ്പ്ലേ റെസലൂഷൻ. ഇൻഫിനിറ്റി ഡിസ്‌പ്ലേ ആയതിനാൽ 18:5:9 ആസ്പക്ട് റേഷ്യോയുണ്ട്. 1.4 ജിഗാഹെർട്സ് ക്വാഡ്കോർ പ്രോസസ്സറാണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 3ജി.ബി, 4ജി.ബി റാം വേർഷനുകളിൽ ജെ 6പ്ലസ് ലഭിക്കും. 32/64 ജി.ബിയാണ്  ഇൻറേണൽ സ്റ്റോറേജ്

ഇരട്ട കാമറയാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 5 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുള്ളതാണ് പിൻ കാമറ. മുന്നിലായി 8 മെഗാപിക്സലിന്റെ സെൽഫി കാമറ ഘടിപ്പിച്ചിരിക്കുന്നു. ഫിംഗർപ്രിൻറ് സെൻസർ വശങ്ങളിലായാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നതും പ്രത്യകതയാണ്. 3300 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

ജെ 4പ്ലസ് സവിശേഷതകൾ

റാം ശേഷി, കാമറ കരുത്ത്, വശങ്ങളിലുള്ള ഫിംഗർപ്രിൻറ് സെൻസർ എന്നിവ മാറ്റി നിർത്തിയാൽ മറ്റ് സവിശേഷതകൾ ഇരു മോഡലുകളിലും സമാനമാണ്. ജെ 4പ്ലസ് മോഡൽ 2ജി.ബി, 3ജി.ബി വേർഷനുകളിൽ ലഭിക്കും. പിന്നിൽ 13 മെഗാപിക്സലിൻറെ സിംഗിൾ കാമറയും മുന്നിലായി 5 മെഗാപിക്സലിൻറെ സെൽഫി കാമറയുമുണ്ട്. 1.4 ജിഗാഹെർട്സിൻറെ ക്വാഡ് കോർ പ്രോസസ്സർ തന്നെയാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഭാരം 178 ഗ്രാം.

വില

ഇരു മോഡലുകളുടെയും വില സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 10,000-15,000 രൂപയ്ക്കിടയ്ക്കായിരിക്കും ജെ 4പ്ലസിന്റെ വില. ജെ 6പ്ലസിന് 15,000-20,000 രൂപയ്ക്കിടയിലും വില വരും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍