UPDATES

സയന്‍സ്/ടെക്നോളജി

സാംസംഗ് ഗ്യാലക്‌സി എസ് 9; പ്രതീക്ഷിച്ചതിലും മിടുക്കന്‍

കാമറ തന്നെയാണ് എസ് 9 ന്റെ മുഖമുദ്ര എന്നു പറയാം

സാംസംഗ് ആരാധകര്‍ ഏറെക്കാലമായി കാത്തിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എസ്9 ഏതാനും ദിവസങ്ങള്‍ മുന്‍പാണ് പുറത്തിറങ്ങിയത്. സാംസംഗ് തങ്ങളുടെ എസ് സീരീസില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളിലെല്ലാം ഓരോ പുതുമകള്‍ ഒളിപ്പിച്ചുവെക്കാറുണ്ട്. അത്തരത്തില്‍ എസ് 9 ലുമുണ്ട് നിരവധി പ്രത്യേകതകള്‍. ഒപ്പം ഫോണിലെ ചില പോരായ്മകള്‍ ഉപയോക്താക്കളെ നിരാശപ്പെടുത്തിയിട്ടുമുണ്ട്.

ഭംഗി
ഒറ്റ നോട്ടത്തില്‍ കാണുന്ന ഭംഗി തന്നെയാണ് എസ്9 ലേക്ക് ആരെയും ആകര്‍ഷിക്കുന്നത്. തിളങ്ങുന്ന ഗ്ലാസ് ഉപയോഗിച്ചുള്ളതാണ് എസ് 9ന്റെ നിര്‍മാണം. പോളിഷ് ചെയ്ത മെറ്റല്‍ ഫ്രെയിമും, സ്‌കിന്‍ ബേസില്‍സും, പാനലിന്റെ വളവുമെല്ലാം അവിസ്മരണീയം തന്നെ. ഒപ്പം അമോലെഡ് സ്‌കീന്‍ കൂടിയാകുമ്പോള്‍ പറയേണ്ടതില്ലല്ലോ. എസ് 8നെ അപേക്ഷിച്ച് അല്‍പ്പം വലുതാണ് എസ്9. ആകൃതിയിലും, രൂപകല്‍പ്പനയിലുമെല്ലാം എസ് 8ല്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. മാത്രമല്ല ഫോണിന്റെ മുന്നിലും പിന്നിലുമെല്ലാം ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താഴെ വീണാല്‍ പൊട്ടുമെന്ന പേടി വേണ്ട.

കരുത്തന്‍ പ്രോസസ്സര്‍
സ്‌നാപ്ഡ്രാഗണ്‍ എക്‌സിനോസ് എന്ന ഏറ്റവും പുതിയ ചിപ്പ് സെറ്റിലാണ് എസ് 9 പുറത്തിറങ്ങുന്നത്. ഫോണിന്റെ വേഗത കൂട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. സാംസംഗ് അതില്‍ വിജയിക്കുകയും ചെയ്തു. ഒരേ സമയം തന്നെ ശേഷി കൂടിയ മൂന്നോ നാലോ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ പോലും ഫോണിന്റെ വേഗതയില്‍ ഒരുതരത്തിലുള്ള മാറ്റവും സംഭവിക്കുന്നില്ല.

"</p

അത്യുഗ്രന്‍ കാമറ
കാമറ തന്നെയാണ് എസ് 9 ന്റെ മുഖമുദ്ര എന്നു പറയാം. അസാധ്യമായ കാമറയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഉച്ചവെയിലത്തും, രാത്രിയിലും മികവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ എസ് 9ന്റെ കാമറയ്ക്ക് സാധിക്കുന്നുണ്ട്. 4 കെ 60 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്(എഫ്.പി.എസ്) വീഡിയോ റെക്കോര്‍ഡിംഗ് അവിസ്മരണീയം തന്നെയെന്ന് പറയാം. ഒപ്പം 960 എഫ്.പി.എസ് സ്ലോമോഷന്‍ സവിശേഷത എടുത്തുപറയേണ്ടവയാണ്. ഒട്ടേറെ അത്യുഗ്രന്‍ ഫീച്ചറുകള്‍ ഒത്തുചേര്‍ന്ന 12 മെഗാപിക്‌സലിന്‍േറതാണ് പിന്‍ കാമറ.

മിഴിവാര്‍ന്ന ശബ്ദം
സ്പീക്കറുകളുടെ ശബ്ദം മറ്റ് എസ് സീരീസ് മോഡലുകളില്‍ നിന്നും വ്യത്യസ്തമാണ്. ചെറിയ ശബ്ദം പോലും കൃത്യതയോടെ കേള്‍ക്കാന്‍ എസ് 9ല്‍ ഉപയോഗിച്ചിരിക്കുന്ന സ്പീക്കറിലൂടെ കഴിയുന്നു. അതിനായി ഹര്‍മണ്‍ കമ്പനിയുടെ സ്പീക്കറുകളാണ് ഫോണിലുള്ളത്. ‘ഹര്‍മണ്‍’ സ്പീക്കറുകള്‍ ഗ്യാലക്‌സി ശ്രേണി ഫോണുകളില്‍ ഉപയോഗിക്കുന്നതു തന്നെ ഇതാദ്യം. ഡോള്‍ബി അറ്റ്‌മോസ് ഫീച്ചറുകളും പിന്താങ്ങുന്നുണ്ട് എസ് 9ലെ ഹര്‍മണ്‍ സ്പീക്കര്‍.

ബാറ്ററി മികച്ചത്
3000 മില്ലി ആംപെയര്‍ ബാറ്ററിയാണ് എസ് 9ല്‍ ഉപയോഗിച്ചിട്ടുള്ളത് എങ്കിലും കരുത്തന്‍ തന്നെയാണ് ഇവന്‍. സ്‌നാപ് ഡ്രാഗണിന്റെ ഏറ്റവും പുതിയ ചിപ്പ്‌സെറ്റും ഒപ്പം അമോലെഡ് സ്‌ക്രീനും ഫോണിലുണ്ടായിട്ടും 78 മണിക്കൂര്‍ എന്‍ഡുറന്‍സ് റേറ്റിംഗ് എസ് 9 നല്‍കുന്നുണ്ട്. 3ജിയില്‍ 22.38 മണിക്കൂര്‍ സംസാര സമയവും, വെബ് ബ്രൌസിംഗില്‍ 10 മണിക്കൂര്‍ സമയവും, 15.25 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്കും എസ് 9ന്റെ ബാറ്ററി സവിശേഷതയാണ്. ഒപ്പം പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജ് കയറാന്‍ വേണ്ടത് വെറും 1 മണിക്കൂര്‍ 40 മിനിറ്റ് മാത്രം.

ഇവയൊക്കയാണ് എസ് 9 എന്ന മിടുക്കന്റെ എടുത്തു പറയാവുന്ന സവിശേഷതകള്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, ഒരു ഓള്‍ റൗണ്ടര്‍ തന്നെ. ഇതൊക്കെയാണെങ്കിലും ഉപയോക്താക്കള്‍ എസ് 9ലെ നിരവധി പോരായ്മകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോണിന് അല്‍പ്പം വലിപ്പ കൂടുതല്‍ ഉണ്ട്. ഒപ്പം മിനുസമുള്ള ഗ്ലാസ് ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വഴുതിപ്പോകാനും സാധ്യതയുണ്ട്. ചില ഫോണുകളില്‍ എ.ആര്‍ ഇമോജികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒപ്പം ഔട്ട്‌ഡേറ്റഡ് ആന്‍ഡ്രോയിഡ് ഒറിയോ ഒഎസ്സുമാണ് എസ് 9ലുള്ളത്.

സൂര്യപ്രകാശത്തിനു മുന്നിലുള്ള എസ് 9ന്റെ കോണ്‍ട്രാക്റ്റ് റോഷ്യോയിലും എസ് 9, എസ് 8, ആപ്പിള്‍ എക്‌സ് എന്നിവയെക്കാളും പിന്നിലാണ്. റേഷ്യോ താഴെ കാണാം.

"</p

ഇവയൊക്കയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന എസ് 9ലെ പോരായ്മകള്‍. എന്നാല്‍ ഇവയില്‍ നല്ലൊരു ശതമാനം പ്രശ്‌നങ്ങളും ഒ.എസ് അപ്‌ഡേഷനിലൂടെ നികത്താന്‍ സാധിക്കുന്നവയാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍