UPDATES

സയന്‍സ്/ടെക്നോളജി

13 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമായി പുതിയ ഗ്യാലക്‌സി ജെ7 പ്രൈം 2   

സോഷ്യല്‍ മീഡിയാ കാമറയുടെ സാന്നിധ്യമാണ് ഗ്യാലക്‌സി ജെ7 പ്രൈം 2വിലെ എടുത്തുപറയേണ്ട ഏറ്റവും വലിയ മറ്റൊരു പ്രത്യേകത

സാംസംഗ് തങ്ങളുടെ ‘ജെ’ സീരീസില്‍പ്പെട്ട ഏറ്റവും പുതിയ ഫോണ്‍ വിപണിയിലെത്തിച്ചു. ഗ്യാലക്‌സി ജെ7  പ്രൈം  2   എന്നാണ് പുതിയ മോഡലിന്റെ പേര്. ജെ 7   പ്രൈമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ഗ്യാലക്‌സി ജെ7 െ്രെപം 2. മുന്നില്‍ 13 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയുമായാണ്  പ്രൈം 2വിന്റെ വരവ്. ഏറെ വ്യത്യസ്തമായി പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. ഒക്ടാകോര്‍ എക്‌സിനോസ് 7 പ്രോസസ്സര്‍ ഫോണിന് കരുത്ത് പകരും.

സോഷ്യല്‍ മീഡിയാ കാമറയുടെ സാന്നിധ്യമാണ് ഗ്യാലക്‌സി ജെ7  പ്രൈം 2വിലെ എടുത്തുപറയേണ്ട ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ലൈവ് സ്റ്റിക്കര്‍, ഫില്‍റ്റര്‍, ഇന്‍സ്റ്റന്‍ഡ് എഡിറ്റ് ഉള്‍പ്പെടയുള്ള സവിശേഷതകള്‍ ഇതിലൂടെ സാധ്യമാകും. സാംസംഗ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇപ്പോള്‍ വില്‍പ്പന. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ജെ7  പ്രൈം 2 നിലവില്‍ ലഭ്യമായിട്ടില്ല.

13,990 രൂപയാണ് ജെ7  പ്രൈം 2വിന്റെ ഇന്ത്യയിലെ വില. നിലവില്‍ വിറ്റു തീര്‍ന്നു എന്ന മെസേജാണ് സാംസംഗ് ഇന്ത്യയുടെ സൈറ്റില്‍ കാണിക്കുന്നതെങ്കിലും, നോട്ടിഫൈ മീ എന്ന ഓപ്ഷനില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്താല്‍ ഫോണ്‍ ലഭ്യമാകുന്ന മുറയ്ക്ക് നിങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിക്കും. ആ സമയം സൈറ്റില്‍ കയറി ഫോണ്‍ വാങ്ങാവുന്നതാണ്.

സവിശേഷതകള്‍
5050 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒറ്റ സിം (നാനോ) മാത്രമേ ഫോണില്‍ ഉപയോഗിക്കാനാകൂ. 1.6 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സറും, ഒപ്പം 3 ജി.ബി റാമും ഫോണിന് സ്മൂത്ത് ഫീല്‍ നല്‍കും. 13 മെഗാപിക്‌സല്‍സ് പിന്‍ കാമറയും, 13 മെഗാപിക്‌സലിന്റേതു തന്നെ സെല്‍ഫിക്കായി രൂപപ്പെടുത്തിയ മുന്‍ കാമറയുമുണ്ട്. ഒപ്പം വൈഫൈ, ബ്ലൂടൂത്ത്, ആക്‌സിലോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ട്. 170 ഗ്രാമാണ് ഫോണിന്റെ ഭാരം.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍