UPDATES

സയന്‍സ്/ടെക്നോളജി

വിന്‍ഡോസ് 10 കരുത്തില്‍ സാംസംഗിന്റെ പുതിയ നോട്ട്ബുക്ക് ലാപ്‌ടോപ്പുകള്‍

സാംസംഗ് നോട്ട്ബുക്ക് 5, നോട്ട്ബുക്ക് 3 എന്നിവയാണ് പുതിയ മോഡലുകള്‍

സാംസംഗ് ഇലക്‌ട്രോണിക്‌സ് തങ്ങളുടെ ഏറ്റവും പുതിയ രണ്ട് മോഡല്‍ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിച്ചു. സാംസംഗ് നോട്ട്ബുക്ക് 5, നോട്ട്ബുക്ക് 3 എന്നിവയാണ് പുതിയ മോഡലുകള്‍. ഡിസ്‌പ്ലേയ്ക്കും, പാനലിനുമെല്ലാം പുതുമ വരുത്തിയാണ് പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒ.എസ് ആയ വിന്‍ഡോസ് 10 ലാണ് പുതിയ മോഡലുകളുടെ പ്രവര്‍ത്തനം. ഇരു മോഡലുകളും ദക്ഷിണ കൊറിയയില്‍ ഏപ്രില്‍ മാസം മുതല്‍ ലഭ്യമായിത്തുടങ്ങും. ബ്രസീലിലും, ചൈനയിലും ജൂണോടെ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെത്താനും അധികം താമസമുണ്ടാകില്ല.

"</p

സവിശേഷതകള്‍
നോട്ട്ബുക്ക് 5:
15.6 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് നോട്ട് 5ലുള്ളത്. 1920×1080 പിക്‌സല്‍ റെസലൂഷനും, 16:9 ആസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേയ്ക്കുണ്ട്. ഏഴാം ജനറേഷന്‍ (i7) ഡ്യുവല്‍ കോര്‍, എട്ടാം ജനറേഷന്‍ (i8) ക്വാഡ്‌കോര്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ പ്രോസസ്സറുകളുള്ള മോഡലാണ് നോട്ട്ബുക്ക് 5. ഇന്റലിന്റെയാണ് പ്രോസസര്‍. 2ജി.ബി എന്‍വീഡിയ ജീഫോഴ്‌സ് ഗ്രാഫിക്‌സ്, എം.എക്‌സ്150 ജി.പി.യുവും, ഡി.ഡി.ആര്‍4 റാമും ഈ മോഡലിന് കരുത്തു പകരും. വി.ജി.എ കാമറയാണ് മുന്നിലുള്ളത്. 1.97 കിലോയാണ് ലാപ്‌ടോപ്പിന്റെ ഭാരം. ലൈറ്റ് ടൈറ്റന്‍ നിറത്തില്‍ നോട്ട്ബുക്ക് 5 നോഡല്‍ ലഭ്യമാണ്.

നോട്ട്ബുക്ക് 3: മൂന്ന് ഡിസ്‌പ്ലേ വേരിയന്റുകളില്‍ നോട്ട്ബുക്ക് 3 മോഡല്‍ ലഭ്യമാണ്. 14 ഇഞ്ച് എച്ച്.ഡി എല്‍.ഇ.ഡി പാനല്‍ (1280×720 പിക്‌സല്‍സ് റെസലൂഷന്‍) 15.6 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍ (1280×720 പിക്‌സല്‍സ് റെസലൂഷന്‍). 15.6 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍ (1920×1080 പിക്‌സല്‍സ് റെസലൂഷന്‍). മൂന്ന് വേരിയന്റുകളിലും ഐ7/ഐ8 പ്രോസസ്സറുകള്‍ ലഭ്യമാണ്. എന്‍വീഡിയ ജീഫോഴ്‌സ് എം.എക്‌സ്110 ആണ് ഗ്രാഫിക്‌സ്. ഡി.ഡി.ആര്‍.4 റാമുമുണ്ട്. 14 ഇഞ്ച് മോഡലിന് 1.68 കിലോയും, 15.6 ഇഞ്ച് മോഡലിന് 1.97 കിലോഗ്രാമുമാണ് ഭാരം. മിസ്റ്റ് ഗ്രേ, നൈറ്റ് ചാര്‍ക്കോള്‍, ഡീപ്പ് പീച്ച്, പ്യൂവര്‍ വൈറ്റ് എന്നീ നിറഭേദങ്ങളില്‍ മൂന്നു മോഡലുകളും ലഭ്യമാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍