UPDATES

സയന്‍സ്/ടെക്നോളജി

വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുമെന്ന പേടി വേണ്ട! മറ്റൊരു സ്മാര്‍ട്ട്‌ഫോണിലേക്ക് സുരക്ഷിതമായി ക്ലോൺ ചെയ്യാം

ഫോൺ നഷ്ടപ്പെട്ടാലും പേഴ്സണൽ വിവരങ്ങൾ തിരികെ ലഭിക്കാൻ ചില വഴികളുണ്ട്.

സ്മാര്‍ട്ട്‌ഫോൺ ഇന്ന് ജീവിതത്തിൻറെ ഭാഗമായി മാറിയിരിക്കുകയാണ്. മുൻ കാലത്ത് നാം സ്വമേധയാ ചെയ്തിരുന്ന നല്ലൊരു ശതമാനം പ്രവർത്തികളും ഇന്ന് ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്. ഇൻറർനെറ്റെന്ന വലിയൊരു ലോകത്തെ ചെറിയൊരു ഫോണിലേക്ക് ഉൾക്കൊള്ളിക്കുമ്പോൾ ഗുണങ്ങളെന്നപോലെ ദോഷങ്ങളും ഉണ്ടെന്നറിയുക. സുരക്ഷിത പാസ്‌വേര്‍ഡ്‌, ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങളെല്ലാം പലരും സ്മാര്‍ട്ട്‌ഫോണുകളിൽ തന്നെയാണ് സൂക്ഷിക്കുന്നതും.

പേഴ്സണൽ ഫോട്ടോകളും മെസ്സേജുകളും ഫിറ്റ്നസ് ഡാറ്റാസും വേറെ. എന്നാൽ ഈ സ്മാര്‍ട്ട്‌ഫോൺ നഷ്ടപ്പെട്ടാലോ ?  നമ്മുടെ നിത്യ ജീവിതത്തെ തന്നെയത് ബാധിച്ചേക്കാം. ഫോൺ നഷ്ടപ്പെട്ട ശേഷം പുതിയൊരു ഫോൺ വാങ്ങയാലോയെന്ന് ചിന്തിച്ചിട്ടും കാര്യമില്ല. ഈ വിവരങ്ങളിൽ നല്ലൊരു ശതമാനം അപ്പോഴേക്കും നഷ്ടപ്പെട്ടിരിക്കും. എന്നാൽ ഫോൺ നഷ്ടപ്പെട്ടാലും പേഴ്സണൽ വിവരങ്ങൾ തിരികെ ലഭിക്കാൻ ചില വഴികളുണ്ട്. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് ഡാറ്റ മാറ്റുന്നതിനും ഇന്ന് സംവിധാനങ്ങളുണ്ട്. ഏതൊരാളും അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പരിചയപ്പെടാം അവയെ…

മറ്റൊരു ഫോണിലേക്ക് ക്ലോൺ ചെയ്യാം

‘CLONEit’ എന്ന ആപ്ലിക്കേഷനാണ് വിവരങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റുന്നതിനുള്ള എളുപ്പ വഴി. ആൻഡ്രോയിഡ് ഫോണുകളെ ക്ലോൺ ചെയ്യാൻ ‘CLONEit’ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിലെ ഏതൊരു വ്യക്തിഗത വിവരങ്ങളും ട്രാൻസ്ഫർ ചെയ്യാനാകും. ക്ലോൺ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ചുവടെ.

  • ‘CLONEit’ ആപ്ലിക്കേഷൻ നിങ്ങളുടെ രണ്ടു സ്മാര്‍ട്ട്‌ഫോണുകളിലും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തെന്നു ഉറപ്പു വരുത്തുക.

 

  • രണ്ടു ഫോണുകളിലും ആപ്പ് ഓണാക്കുക. അയക്കുന്ന ഫോണിൽ സെൻഡർ ഓപ്ഷനും ഡാറ്റ സ്വീകരിക്കേണ്ട ഫോണിൽ റിസീവർ ഓപ്ഷനും തെരഞ്ഞെടുക്കുക.
  • റിസീവർ ഫോണിനെ സെൻഡർ ഫോൺ സ്കാൻ ചെയ്ത ശേഷം ഡാറ്റ ട്രാൻസ്ഫർ ചെയ്യാനാകും.

 

  • ഇരു ഫോണുകളും തമ്മിൽ ബന്ധിപ്പിച്ചു കഴിഞ്ഞാൽ ക്ലോൺ ചെയ്യാനാകും.

 

  • ക്ലോൺ ചെയ്യാൻ ഡാറ്റ സെലക്ട് ചെയ്ത ശേഷം സെൻഡർ ഫോണിൽ നിന്നും റിസീവർ ഫോണിലേക്ക് അയക്കുക.

ഡാറ്റ ക്ലോൺ ചെയ്യാനായി ’ Dr.Phone Switch’ ‘Phone Clone’ എന്നീ ആപ്പും ഉപയോഗിക്കാവുന്നതാണ്. ഐ.ഓ.എസ്സ് ഉപയോഗിക്കുന്നവർക്ക് ’ Dr.Phone Switch’ ഉത്തമമാണ്. ‘CLONEit’ ആപ്പിൽ ഉപയോഗിച്ച അതേ രീതി തന്നെ ഡാറ്റ ട്രാൻസ്ഫറിംഗിനായി ‘Dr.Phone Switch’ ആപ്പിലും ഉപയോഗിക്കാനാകും. സാംസംഗ്, ഹുവായ്, ഷവോമിയടക്കമുള്ള പല സ്മാര്‍ട്ട്‌ഫോൺ ബ്രാൻഡുകളും ക്ലോണിംഗിനായി സംവിധാനമൊരുക്കിയിട്ടുണ്ട്.

130 വര്‍ഷമായി തൂക്കത്തിന്റെ അടിസ്ഥാനഘടകമായിരുന്ന ‘കിലോഗ്രാം’ ചരിത്രമാകാന്‍ പോകുന്നു!

ബിബിസി അവതാരകന്റെ ഹിന്ദി വാര്‍ത്ത വായന ; ‘കൃത്രിമബുദ്ധി സാങ്കേതിക വിദ്യ’ വ്യാജ വീഡിയോകള്‍ക്ക് വഴിയൊരുക്കുമോ?

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍