UPDATES

സയന്‍സ്/ടെക്നോളജി

ശബ്ദത്തിന്റെ മാസ്മരികതയുമായി സെനൈസര്‍ മൊമന്റം ഫ്രീ

അഞ്ച് വര്‍ഷമായി ഹെഡ്‌സെറ്റ് രംഗത്ത് സെനൈസര്‍ മൊമന്റം എന്ന മോഡൽ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. മൊമന്റം എം2 ഇ.ഐ വയേര്‍ഡ് ഇയര്‍ഫോണ്‍, മൊമന്റം ഇന്‍-ഇയര്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നീ മോഡലുകള്‍ സംഗീത പ്രേമികള്‍ക്ക് ഏറെ പ്രീയപ്പെട്ടതായിരുന്നു. ഡിസൈനിലും ഇവ മുന്നിട്ടു നിന്നു. എന്നാല്‍ ചെറിയ പോരായ്മകള്‍ ഇവയ്ക്കുമുണ്ടായിരുന്നു. അവ പരിഹരിച്ച് മൊമന്റം ഫ്രീ എന്ന മോഡലിനെ സെനൈസര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശുദ്ധ ശബ്ദത്തിന്റെ മാസ്മരിക ലോകമാണ് പുതിയ മോഡല്‍ സമ്മാനിക്കുന്നത്.
ഡിസൈന്‍ കംഫര്‍ട്ട്
മൊമന്റം സീരീസിലെ മുന്‍ മോഡലുകളെ പോലെത്തന്നെ ഡിസൈനിംഗില്‍ ഒരു വിട്ടുവിഴ്ചയും ഫ്രീ മോഡലില്‍ ഇല്ല. കറുപ്പില്‍ ചുമപ്പ് കലര്‍ന്ന മോഡലിന് ആവശ്യക്കാര്‍ ഏറെയാണ്. പഴയ മോഡലുകളിലുള്ള ഹോഴ്‌സ് ഷൂ ആകൃതിയുള്ള നെക്ക് ബാന്റ് ഫ്രീയില്‍ ഇല്ല. അതിനു പകരം സിംപിള്‍ കേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരവും തീരെ കുറവാണ്. രണ്ട് കേബിളാണ് ഇരു ചെവികളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ദൈനംദിന ഉപയോഗത്തിന് ഉത്തമ മോഡലാണ് സെനൈസര്‍ മൊമന്റം ഫ്രീ.
പോരായ്മ
ഫിറ്റ്‌നസ്സുമായി ബന്ധപ്പട്ടോ ജോഗിങ്ങിനോ ഉത്തമമല്ല ഈ മോഡല്‍ എന്നത് പോരായ്മയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി ഹെഡ്‌സെറ്റ്  വേണമെന്നുള്ളവർക്ക് ജബ്ര എലൈറ്റ് ഹെഡ്‌സെറ്റ് വാങ്ങാവുന്നതാണ്. സെനൈസര്‍ മൊമന്റം ഫ്രീയുടെ ബാറ്ററി ലൈഫും കുറവാണെന്ന് പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വില – 14,990 രൂപ
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍