UPDATES

സയന്‍സ്/ടെക്നോളജി

ഷവോമി ഫോണുകള്‍ ഇനി ഞൊടിയിടയില്‍ ചാര്‍ജ് ചെയ്യാം; ക്വിക്ക് ചാര്‍ജര്‍ 3.0 വിപണിയില്‍

499 രൂപയാണ് ക്വിക്ക് ചാര്‍ജര്‍ 3.0വിന്റെ വില

ഒരു ഷവോമി റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യണമെങ്കില്‍ നിലവില്‍ വേണ്ട സമയം ശരാശരി രണ്ടര മണിക്കൂറാണ്. പലര്‍ക്കും ഇതുതന്നെ അധികസമയം ആണെന്നാണ് അഭിപ്രായം. അതുകൊണ്ടുതന്നെ ഒരു അതിവേഗ ചാര്‍ജര്‍ വേണം എന്ന ആവശ്യം ഷവോമി ഫോണ്‍ ആരാധകര്‍ നേരത്തതന്നെ ഉന്നയിച്ചിരുന്നതാണ്. ഈ ആവശ്യം ഷവോമി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ഷവോമി തങ്ങളുടെ അതിവേഗ ചാര്‍ജറായ ക്വാല്‍കോം ക്വിക്ക് ചാര്‍ജര്‍ 3.0 വിപണിയിലിറക്കി.

നേരത്തെ സ്റ്റാന്‍േഡര്‍ഡ് 5V-2A ചാര്‍ജര്‍ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇവന്റെ പിന്മുറക്കാരനായാണ് ക്വിക്ക് ചാര്‍ജര്‍ 3.0 വിന്റെ വരവ്. 9V-2A പവര്‍ അഡാപ്റ്ററാണ് പുതിയത്. ഇവ ഇപ്പോള്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഏവര്‍ക്കും വാങ്ങാവുന്നതാണ്. 499 രൂപയാണ് ക്വിക്ക് ചാര്‍ജര്‍ 3.0വിന്റെ വില. 25 ശതമാനം ഡിസ്‌കൗണ്ടോടെയാണ് കമ്പനി ഇതിനെ അവതരിപ്പിച്ചത്. മാത്രമല്ല ഈ മോഡലിനോടൊപ്പം ഷവോമി കാര്‍ ചാര്‍ജറും അവതരിപ്പിച്ചിട്ടുണ്ട്. 699 രൂപയാണ് കാര്‍ ചാര്‍ജറിന് വില നിശ്ചയിച്ചിരിക്കുന്നത്.

ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍
ഷവോമി എം.ഐ 5, 5എസ്, 5എസ് പ്ലസ്, എം.ഐ 6, എം.ഐ മാക്‌സ്, മാക്‌സ് 2, എം.ഐ നോട്ട് 2, എം.ഐ എക്‌സ് 2, എന്നീ മോഡലുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ അഡാപ്റ്ററിന്റെ നിര്‍മാണം. എന്നാല്‍ ഇവയില്‍ പല സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും ഇന്ത്യയില്‍ വിപണിയില്‍ എത്തിയിട്ടില്ല. എം.ഐ 5, എം.ഐ മാക്‌സ് 2, എം.ഐ മാക്‌സ് 2 എന്നീ മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഷവോമി അവതരിപ്പിച്ചിട്ടുള്ളത്. ഇവയില്‍ ക്വിക്ക് ചാര്‍ജര്‍ 3.0 അഡാപ്റ്റര്‍ ഉപയോഗിക്കാനാകും.

പ്രത്യേക സവിശേഷത
അഡാപ്റ്ററിന് ഓട്ടോമാറ്റിക് ടെംപറേച്ചര്‍ നിയന്ത്രണം ഉണ്ട്. അതുകൊണ്ടുതന്നെ ഉപയോഗിക്കുമ്പോള്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ചൂട് നിലനിര്‍ത്താന്‍ അഡാപ്റ്റര്‍ ശ്രമിക്കുന്നു എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍