UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോൺ ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. അത് നാം ഉപയോഗിക്കുന്ന ഫോണിൻറെ റാം ശേഷി മുതൽ പുറം കവറിനെ വരെ സ്വാധീനിച്ചിരിക്കും. അവ എന്താണെന്നറിയാം.

ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ പൊതുവെ പറയുന്ന ഒരു പ്രശ്നം ഫോൺ ചൂടാകുന്നതിനെക്കുറിച്ചാണ്. പണ്ട് ചൈനീസ് ഫോണുകൾ മാത്രമാണ് ഹീറ്റിംഗ് പ്രശ്നത്തിൽ പഴികേട്ടിരുന്നതെങ്കിൽ ഇന്ന് ഒരുവിധം എല്ലാത്തിലും ഈ പ്രശ്നം കാണാം. എന്താണ് അതിന് കാരണമെന്ന് അന്വേഷിച്ചു നടക്കുകയാണ് ഏവരും. ഫോൺ ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. അത് നാം ഉപയോഗിക്കുന്ന ഫോണിൻറെ റാം ശേഷി മുതൽ പുറം കവറിനെ വരെ സ്വാധീനിച്ചിരിക്കും. അവ എന്താണെന്നറിയാം.

റാം ശേഷി

അതെ ഒരു സ്മാർട്ട്ഫോണിനെ സംബന്ധിച്ച് പ്രധാന ഘടകം അതിൻറെ റാം ശേഷി തന്നെയെന്നതിൽ സംശയമില്ല. ഇൻറർനെറ്റ് ഉപയോഗിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും എന്തിന് ഒരു ഫോട്ടോ എടുക്കുമ്പോൾ പോലും റാം പ്രവർത്തിക്കും. അങ്ങനെയുള്ളപ്പോൾ കുറഞ്ഞ റാം ശേഷിയുള്ള ഫോണിൽ കൂടുതൽ ഇൻറർനെറ്റ് ഉപയോഗിച്ചൽ, ഗെയിം കളിച്ചാൽ ഫോൺ ചൂടാകും. കാരണം നാം ചെയ്യുന്ന പ്രവർത്തി ഫോണിന് താങ്ങുന്നതിലും അധികമാവും. അങ്ങനെ അമിതമായി പ്രവർത്തിച്ചുണ്ടാകുന്ന ചൂടിനെ ഫോൺ പുറന്തള്ളും. അതാണ് ഹീറ്റിംഗ് ഉണ്ടാകാനുള്ള ആദ്യ കാരണം.

എപ്പോഴും ഇൻറർനെറ്റ്

സർവ സമയവും ഫോണിൽ ഇൻറർനെറ്റ് ഓണാക്കിവെയ്ക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇങ്ങനെ ചെയ്യുന്നത് ഫോണിൻറെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കും. എപ്പോഴും ഓണാക്കിവയ്ക്കുന്നതിലൂടെ കുറഞ്ഞ സിഗ്നലിലും ഫോണിന് അമിതമായി പ്രവർത്തിക്കേണ്ടി വരും. ഇങ്ങനെവരുമ്പോൾ ഫോൺ അമിതമായി ചൂടാകും. ഇത് നിരന്തരം ഉണ്ടാകുമ്പോൾ ഫോൺ കേടാകാനുള്ള സാധ്യത കൂടുതലാണ്.കൂടാതെ വൈറസ് ഉൾപ്പടെയുള്ള അനാവശ്യ ഫയലുകൾ ഫോണിലേക്ക് കടന്നുകൂടുകയും ചെയ്യും.

വൈറസ്

ഫോണിലെ അമിത വൈറസ് ബാധമൂലം ഹീറ്റിംഗ് പ്രശ്നം ഉണ്ടാകാറുണ്ട്. സുരക്ഷിതമല്ലാത്ത സെർവറുകളിൽ കയറുമ്പോഴാണ് വൈറസ് പെട്ടെന്ന് ഫോണിൽ കയറിക്കൂടുന്നത്. മാത്രമല്ല തേർഡ് പാർട്ടി സോഫ്റ്റ്വെയറുകളും വൈറസിൻറെ കേന്ദ്രമാണ്. അതിനാൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുമ്പോൾ റേറ്റിംഗ്, റിവ്യു എന്നിവ ആദ്യം ശ്രദ്ധിക്കണം. പിന്നെ വൈറസിനെ തടയാനുള്ള മറ്റൊരു മാർഗം ആൻറി വയറസ് ഉപയോഗിക്കുകയാണ്. കെ7 ഉൾപ്പടെയുള്ള ആൻറിവൈറസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഉയർന്ന ബ്രൈറ്റ്നെസ്

ഉയർന്ന ബ്രൈറ്റ്നെസ് ഫോണിനെ കാണാൻ സുന്ദരനാക്കും എന്നതൊക്കെ ശരിതന്നെ. എന്നാൽ ഇതിനുള്ള ഊർജം എവിടുന്ന് കിട്ടുന്നു എന്നതുകൂടി നാം ആലോചിക്കേണ്ടതുണ്ട്. ബാറ്ററി ഇതിന് അമിതമായി പ്രവർത്തിക്കേണ്ടിവരും. അത് ഹീറ്റിംഗിന് ഇടയാക്കും. അതുകൊണ്ട് ഓട്ടോ ബ്രൈറ്റ്നെസ് ഇടുന്നതാകും നല്ലത്. ഇതിലൂടെ കൂടുതൽ പ്രകാശം ആവശ്യമുള്ളപ്പോൾ മാത്രമേ കൂടുതൽ ബാറ്ററി ഉപയോഗം നടക്കൂ.

ബാക്ക് കവർ

ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ ആദ്യം നാം അന്വേഷിച്ചിറങ്ങുന്നത് ബാക്ക് കവറാണ്. നല്ല സ്റ്റൈലൻ കവറിനായി ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലും കടകളിലുമെല്ലാം കയറിയിറങ്ങും. നല്ല കട്ടികൂടിയ കിടിലൻ കവറും വാങ്ങും. എന്നാൽ ഇതിനൊരു പ്രശ്നമുണ്ട്. ഇങ്ങനെയുള്ള കട്ടികൂടിയ ഫോൺ മുഴുവൻ പൊതിയുന്ന തരത്തിലുള്ള കവർ ഉപയോഗം ഫോണിനെ അമിതമായി ചൂടാക്കും. നിങ്ങളുടെ ഫോണിനെ ശ്രദ്ധിച്ചാൽ അറിയാം അതിൽ ചൂട് പുറത്തുപോകാനുള്ള ചെറിയ ഹോളുകൾ കാണും. എന്നാൽ ബാക്ക് കവർ അതിനെ മറയ്ക്കുകയും ചൂട് അകത്തുനിന്ന് അമിതമായി ഹീറ്റിംഗിന് ഇടയാക്കുകയും ചെയ്യും.

ടിപ്

  • എപ്പോഴും 3ജി.ബി റാമിന് മുകളിലുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ശ്രമിക്കുക.

  • ഇൻറേർണൽ മെമ്മറി 64 ജി.ബിയിലും കൂടുതൽ ഉണ്ടെങ്കിൽ നന്ന്.

  • ആപ്പുകളെ മെമ്മറി കാർഡിൽ സേവ് ചെയ്യാൻ കഴിവതും ശ്രമിക്കുക.

  • മൊബൈൽ ഇനറർനെറ്റിനു പകരം വൈഫൈ ഉപയോഗിക്കാൻ ശ്രമിക്കുക.

  • ലൈറ്റ് ബാക്ക് കവർ ഉപയോഗിക്കുക.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍