UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാം; 570 രൂപ മുതല്‍

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പ്രിയമേറുന്നതു മനസിലാക്കിയാണ് നിരവധി ബ്രാന്‍ഡുകള്‍ വന്‍വിലക്കുറവില്‍ വിപണിയില്‍ എത്തിക്കുന്നത്

സ്മാര്‍ട്ട് വാച്ചുകള്‍ സമയം നോക്കാന്‍ മാത്രം ഉള്ളതല്ലെന്ന് ഏവര്‍ക്കുമറിയാം. അതൊരു ആഡംബരത്തിന്റെ പ്രതീകമാണ്. ഒപ്പം ഒരു ഫിറ്റ്‌നസ് ബാന്‍ഡായും, അത്യാധുനിക വാച്ചായും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ് സ്മാര്‍ട്ട് വാച്ചുകള്‍. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാല്‍ നിരവധി മറ്റ് സേവനങ്ങളും ഇത്തരം വാച്ചുകളില്‍ ലഭ്യമാകും. ശബ്ദം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗം, ജി.പി.എസ് സംവിധാനം, വ്യായാമം ചെയ്യുന്ന സമയത്തുള്ള ഹൃദയമിടിപ്പ്, എത്രത്തോളം കലോറി നഷ്ടപ്പെട്ടു എന്നിവ അറിയാനുമെല്ലാം സ്മാര്‍ട്ട് വാച്ച് നിങ്ങളെ സഹായിക്കും.

അതുകൊണ്ടുതന്നെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രിയമേറുകയാണ്. ഇതു മുന്നില്‍ കണ്ടുകൊണ്ടു തന്നെയാകണം നിരവധി ബ്രാന്‍ഡുകള്‍ ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകളെ വന്‍ വിലക്കുറവില്‍ വിപണിയില്‍ എത്തിക്കുകയാണ്. ഓണ്‍ലൈനിലൂടെയാണ് ഡിസ്‌കൗണ്ട് സെയില്‍ നടക്കുന്നത്. 570 രൂപ മുതലാണ് സ്മാര്‍ട്ട് വാച്ചുകളുടെ വിപണി ആരംഭിക്കുന്നത്. 1000 രൂപയ്ക്ക് താഴെ മാത്രം നിരവധി മോഡല്‍ വാച്ചുകള്‍ ലഭിക്കും.

1000 രൂപയ്ക്ക് താഴെയുള്ളവയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍

പെര്‍ഫക്റ്റ് അസിസ്റ്റന്‍സ്
നിങ്ങള്‍ വ്യായാമം ചെയ്യുകയോ, മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയോ ആകട്ടെ, ഫോണിലേയ്ക്ക് വരുന്ന കോളും, മെസ്സേജുമെല്ലാം സ്മാര്‍ട്ട് വാച്ചിലൂടെ നിയന്ത്രിക്കാനാകും. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് വാച്ചിനെ ഫോണുമായി ബന്ധിപ്പിക്കുക മാത്രമേ വേണ്ടൂ… ആയിരം രൂപയില്‍ താഴെയുള്ള മോഡലുകളിലെല്ലാം ഈ സേവനം ലഭ്യമാണ്.

ആന്‍ഡി ലോസ്റ്റ്
ഫോണ്‍ കാണാതായാല്‍ അത് കണ്ടുപിടിക്കാന്‍ നിങ്ങളുടെ സ്മാര്‍ട്ട് വാച്ച് നിങ്ങളെ സഹായിക്കും. ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ബ്ലൂടൂത്ത് റേഞ്ചില്‍ വരുമ്പോള്‍ വാച്ച് നിങ്ങള്‍ക്ക് സ്വമേധയാ അലര്‍ട്ട് നല്‍കും. ഇതിലൂടെ ഫോണ്‍ കണ്ടുപിടിക്കല്‍ എളുപ്പമാകും.

റിമോട്ട് കാമറ
പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടില്ലെങ്കിലും സ്മാര്‍ട്ട് വാച്ചുകളിലെല്ലാം കാമറ ഘടിപ്പിച്ചിട്ടുണ്ട്. 1000 രൂപയില്‍ താഴെയുള്ള വാച്ചുകളിലെല്ലാം സാമാന്യം ക്വാളിറ്റിയുള്ള കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ എടുക്കുന്ന ഫോട്ടോകള്‍ നിങ്ങളുടെ മൊബൈല്‍ ഗ്യാലറിയില്‍ തന്നെയാകും ചെന്നെത്തുക.

പെഡോമീറ്റര്‍
ഓരോ ദിവസവും എത്രദൂരം നടന്നു എന്നറിയാന്‍ പെഡോമീറ്റര്‍ നിങ്ങളെ സഹായിക്കും. വ്യായാമം ചെയ്യുന്ന സമയത്താകും ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുക.

സെഡന്ററി റിമൈന്‍ഡര്‍
 ഓഫീസില്‍ ജോലിത്തിരക്ക് കാരണം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് ഈ ഫീച്ചര്‍. നിങ്ങളുടെ ആ ഇരിപ്പില്‍ നിന്നും നിങ്ങളുടെ ശരീരത്തിന് അല്‍പ്പം വ്യായാമം വേണ്ട സമയത്ത് സ്മാര്‍ട്ട് വാച്ച് നിങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ആ സമയത്ത് ചെറിയൊരു നടത്തമാകാം.

മോഡലുകളും, വിലയും ബന്ധപ്പെട്ട വിവരങ്ങളും ചുവടെ

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍