UPDATES

സയന്‍സ്/ടെക്നോളജി

REVIEW: ഹോണർ 9 എൻ 15,000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാർട്ട്ഫോൺ

ഹോണർ 7എക്സ്, 9 ലൈറ്റ്, 9 ഐ തുടങ്ങിയ മോഡലുകളിൽ ഉപയോഗിച്ച് കരുത്തൻ കിരിൻ പ്രോസസ്സർ തന്നെയാണ് ഹുവായ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.

10,000 മുതൽ 15,000 രൂപ വരെയുള്ള ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിൽ നിരവധി മോഡലുകളാണ് നാൾക്കുനാൾ പുറത്തിറങ്ങുന്നത്. സാംസംഗ്, നോക്കിയ, ഷവോമി, ഹുവായ് തുടങ്ങിയവ തമ്മിലാണ് മത്സരമെങ്കിലും വിപണിമൂല്യം കൂടുതൽ ഷവോമിക്കും, ഹുവായ്ക്കുമാണ്. അതു മുന്നൽ കണ്ടുകൊണ്ടുതന്നെ രണ്ട് ബ്രാൻഡുകളും മികച്ച സവിശേഷതകളുമായി സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ മത്സരമാണ്. രണ്ടും ചൈനീസ് കമ്പനികളാണ് എന്നതാണ് മറ്റൊരു സത്യം.

ബ്രാൻഡുകൾ തമ്മിൽ മത്സരമുണ്ടെങ്കിലും കരുത്തൻ മോഡലുകളെ തന്നെയാണ് വിപണിയിലെത്തിക്കുന്നത്. ഇതിൻറെ ഭാഗമായി ഹുവായ് പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ‘ഹോണർ 9 എൻ’ 15,000 രൂപയ്ക്ക് താഴെയുള്ള മികച്ച ഫോണായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഹോണർ 9 ലൈറ്റിൻറെ അപ്ഡൈറ്റഡ് വേർഷനാണ് 9 എൻ. കാമറ, ഡിസ്‌പ്ലേ, കരുത്ത് മുതലായവയിൽ കാതലായ മാറ്റം പുതിയ മോഡലിലുണ്ട്.

അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1, ഓപ്പോ റിയൽ മീ1, മോട്ടോ ജി6 മുതലായ മോഡലുകളാണ് ഹോണർ 9 എന്നിൻറെ പ്രധാന എതിരാളികൾ. 11,999 രൂപ മുതലാണ് 9 എന്നിൻറെ വിപണി വില ആരംഭിക്കുന്നത്. 16 മെഗാപിക്സലിൻറെ സെൽഫി മുൻ കാമറ ആരാധകരെ ഏറെ വിസ്മയിപ്പിക്കും എന്നുറപ്പ്. ഇതിനോടൊപ്പം സ്റ്റൈലിഷ് ലുക്ക് കൂടിയായപ്പോൾ 9 എന്നിന് ആരാധകർ ഏറെയായി.

ഡിസൈൻ

ഡിസൈൻ തന്നെയാണ് മോഡലിനെ ആദ്യ നോട്ടത്തിൽ വ്യത്യസ്തനാക്കുന്നത്. പിന്നിലെ ഗ്ലാസ് പാനലും ഗ്ലോസി ഫിനിഷിംഗും വ്യത്യസ്തമാണ്. ഹൊറിസോണ്ടൽ ഡ്യുവൽ കാമറ ക്ലാസ്സി ലുക്ക് നൽകുന്നുണ്ട്. 5.854 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം. പിന്നിൽ തന്നെയാണ് ഫിംഗർ പ്രിൻറ് സെൻസറും ഘടിപ്പിച്ചിട്ടുള്ളത്. ബ്ലാക്ക്, ലാവൻഡർ പർപ്പിൾ, റോബിൻ എഗ്ഗ് ബ്ലൂ തുടങ്ങിയ നിറങ്ങളിൽ ഫോൺ ലഭിക്കും.

ഡിസ്പ്ലേ/മറ്റ് സവിശേഷതകൾ

ഹോണർ 7എക്സ്, 9 ലൈറ്റ്, 9 ഐ തുടങ്ങിയ മോഡലുകളിൽ ഉപയോഗിച്ച് കരുത്തൻ കിരിൻ പ്രോസസ്സർ തന്നെയാണ് ഹുവായ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. 3ജി.ബി, 4ജി.ബി വേരിയൻറുകളിൽ ഫോൺ ലഭിക്കും. കൂടാതെ 4ജി.ബി റാമും 128 ജി.ബി ഇൻറേൽ മെമ്മറിയുമുള്ള മറ്റൊരു മോഡലുമുണ്ട്.

3,000 മില്ലി ആപെയറാണ് ബാറ്ററി കരുത്ത്. 5.84 ഇഞ്ച് ഐ.പി.എസ് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 19:9 ആണ് ആസ്പെക്ട് റേഷ്യോ. വൈഫൈ, ജി.പി.എസ്, 4ജി വോൾട്ട്, ഗ്ലോണാസ്, മൈക്രോ യു.എസ്.ബി പോർട്ട് തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും 9 എന്നിലുണ്ട്.

കാമറ

കാമറ രംഗത്തും ഹോണർ 9 എൻ കരുത്തനാണ്. 13 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും ഇരട്ട കാമറയാണ് പിന്നിലുള്ളത്. മുന്നിൽ 16 മെഗാപിക്സലിൻറെ സെൽഫി കാമറയുണ്ട്. ഷട്ടർ സ്പീഡ്, ഐ.എസ്.ഓ, അപ്റേച്ചർ, വൈറ്റ് ബാലൻസ് തുടങ്ങിയവ ക്രമീകരിച്ച് ഫോട്ടോയെടുക്കാൻ കഴിയുന്ന പ്രോ മോഡും കാമറയുടെ പ്രത്യകതയാണ്.

വില –  11,999/- രൂപ (3 ജി.ബി)
               13,999/- രൂപ (4ജി.ബി)

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍