UPDATES

സയന്‍സ്/ടെക്നോളജി

360 ഡിഗ്രി പാർട്ടി ലൈറ്റുമായി സോണിയുടെ ഉഗ്രൻ ഓഡിയോ സിസ്റ്റം

രാജ്യത്തെ എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകളിലും ഇവ ലഭിക്കും.

പുത്തൻ പുതിയ മൂന്ന് ഓഡിയോ സിസ്റ്റം മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സോണി ഇന്ത്യ. MHC-V81D, MHC-V71D, MHC-V41D എന്നിവയാണ് പുതിയ മോഡലുകൾ. രാജ്യത്തെ എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകളിലും ഇവ ലഭിക്കും. മുൻപ് അവതരിപ്പിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി തയോക്കോ മോഡും, ബിൾട്ട്-ഇൻ ഡി.വി.ഡി പ്ലെയറും, 360 ഡിഗ്രി പാർട്ടി ലൈറ്റ് സവിശേഷതയുമെല്ലാം ഉൾക്കൊള്ളിച്ചാണ് മൂന്നുപേരുടെയും വരവ്. ഒപ്പം ബ്ലൂടൂത്ത് കണക്ടീവിറ്റിയും, എൻ.എഫ്.സി സപ്പോർട്ടുമുണ്ട്.

MHC-V81D

മൂന്ന് മോഡലുകളിലും കേമൻ ഇവനാണ്. ടച്ച് പാനൽ ഉള്ള മോഡലായതു കൊണ്ടുതന്നെ തയോക്കോ എന്ന സവിശേഷത ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത് സ്പീക്കറിലെ ടച്ച് പാനലിനെ ഒരു ഡ്രമ്മായും ഉപയോഗിക്കാം. അതിനായി വിവിധ തരം ഡ്രം മോഡലുകളെ സോഫ്റ്റ്-വെയറിലൂടെ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല ഈ മോഡൽ ഡസ്റ്റ് പ്രൂഫും, സ്പ്ലാഷ് പ്രൂഫുമാണ്. ഗിറ്റാർ, മൈക്ക് എന്നിവ ബന്ധിപ്പിക്കാനായി രണ്ട് മൈക്ക് ഇൻപുട്ടുണ്ട്. വലിയൊരു പ്രദേശത്തേയ്ക്ക് ശബ്ദം എത്തിക്കാനെന്നോണം രണ്ട് അഡീഷണൽ ട്വീറ്റർ സ്പീക്കറും പിന്നിലായി ഘടിപ്പിച്ചിട്ടുണ്ട്.

360 ഡിഗ്രീ പാർട്ടി ലൈറ്റ് സംവിധാനമാണ് MHC-V81D മോഡലിന്‍റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കളർഫുൾ ലൈറ്റിംഗിലൂടെ പാർട്ടിയ്ക്ക് പ്രത്യേക മൂഡ് തന്നെ കൈവരും. ബ്ലൂടൂത്ത് കോംപാറ്റബിലിറ്റിയിലൂടെ ഒരേ സമയം 50 സിസ്റ്റം വരെ കണക്ട് ചെയ്യാനാകും എന്ന പ്രത്യേകതയുമുണ്ട്. സ്മാർട്ട്ഫോണിലൂടെയുള്ള മ്യൂസിക്കിനെയും ശബ്ദത്തെയും നിയന്ത്രിക്കാൻ സോണി മ്യൂസിക്ക് സെൻറർ ആപ്പ് ഉപയോഗിക്കാം. ഒപ്പം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ലൈറ്റിന്‍റെ നിറങ്ങളെ തിരഞ്ഞെടുക്കാനുള്ള സംവിധാനവുമുണ്ട്.

സ്റ്റേഡിയത്തിലിരുന്ന് ലൈവായി മാച്ച് കാണുമ്പോൾ ലഭിക്കുന്ന ഫീൽ നൽകാനായി ഫുട്ബോൾ മോഡ് ഇതിലുണ്ട്. കാണികളുടെ ആർപ്പുവിളികളെ നിങ്ങൾക്ക് നിയന്ത്രിക്കാനും കഴിയും. കംപ്രസ്ഡ് ഓഡിയോയുടെ ക്വാളിറ്റി കൂട്ടാനുള്ള ഡിജിറ്റൽ സൌണ്ട് എൻഹാൻസ്മെൻഡ് എൻജിൻ എന്ന സവിശേഷത എടുത്തു പറയേണ്ടതാണ്.  ഒപ്പം ബിൾട്ട്-ഇൻ ഡി.വി.ഡി പ്ലെയറും, ടി.വി കണക്ടീവിറ്റിക്കായി എച്ച്.ഡി.എം.ഐ ഔട്ട്പുട്ടുമുണ്ട്. മാത്രമല്ല വീൽ ഘടിപ്പിച്ചിട്ടുള്ളതു കൊണ്ടുതന്നെ സ്പീക്കറിനെ ചുമക്കേണ്ടിവരില്ല.

വില -51,990

360 ഡിഗ്രീ ലൈവ് സൌണ്ട് സംവിധാനവും പിന്നിലായുള്ള അഡീഷണൽ ട്വീറ്റർ സ്പീക്കറും MHC-V71D എന്ന മോഡലിൽ ഇല്ല. വില – 41,990. MHC-V41D എന്ന മോഡലിൽ ടച്ച് പാനൽ,  360 ഡിഗ്രി ലൈവ് സൌണ്ട് സംവിധാനം, 360 ഡിഗ്രി പാർട്ടി ലൈറ്റ്, എന്നിവയില്ല. വില – 31,990. മൂന്ന് മോഡലുകളും കറുപ്പ് നിറത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍