UPDATES

സയന്‍സ്/ടെക്നോളജി

മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; സോണി എക്‌സ്പീരിയ തിരിച്ചു വരുന്നു, എക്‌സ് എ2/ അള്‍ട്രാ മോഡലുമായി

ഫെബ്രുവരിയില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

 

സോണിയുടെ ബ്രാന്റായ എക്‌സ്പീരിയ ഫോണുകളുടെ ക്യാമറ ക്വാളിറ്റിയെക്കുറിച്ച് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണ്. ഒരു കാലത്ത് സോണി എറിക്‌സണുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ ഇന്നും ഏവര്‍ക്കും പ്രിയങ്കരമാണ്. പലരും ആ മോഡലുകളെ ഉപേക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. അത്യുഗ്രന്‍ ക്യാമറയും ശബ്ദഭംഗിയും സോണിയുടെ ഫോണുകള്‍ക്ക് മാത്രം ഒരു കാലത്ത് അവകാശപ്പെട്ടിരുന്നു. 2016 അവസാനത്തോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സോണി അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെയായി. അങ്ങനെ ഇന്ത്യയില്‍ വിപണി മൂല്യം ഇടിയുകയും ചെയ്തു. എന്നാലിതാ സോണി എക്‌സ്പീരിയ വീണ്ടും തിരിച്ചു വരികയാണ് എക്‌സ് എ2/ അള്‍ട്രാ മോഡലുമായി.

മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്ത കൂടിയാണിത്. എക്‌സ്പീരിയ എക്‌സ് എ2 വിനെ സോണി അവതരിപ്പിച്ചിരിക്കുന്നത് പോര്‍ട്രെയിറ്റ് സെല്‍ഫിയെടുക്കുന്ന ഫോണ്‍ എന്ന ആരാധകരുടെ ഏറെക്കാലത്തെ ആവശ്യം നിറവേറ്റിയാണ്. എക്‌സ് എ2 വിനൊപ്പം എക്‌സ് എ2 (അള്‍ട്രാ) എന്ന മോഡല്‍ കൂടി സോണി അവതരിപ്പിക്കുന്നുണ്ട്. രണ്ട് മോഡലുകളും ഫെബ്രുവരിയോടു കൂടി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ/ഇരട്ട സിം വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

എക്‌സ് എ2 / എ2 (അള്‍ട്രാ) എന്നീ രണ്ടു മോഡലുകളിലും ”ലൂപ് സര്‍ഫസ്” ഡിസൈനാണ്. വശങ്ങള്‍ അലുമിനിയം കൊണ്ട് നിര്‍മിച്ചതാണ്. മുകളിലെയും താഴെയുമുള്ള അറ്റങ്ങളില്‍ ഡയമണ്ട് കട്ട് ഫിനിഷിങ്ങാണുള്ളത്. എന്നാല്‍ ശ്രേണിയിലെ മറ്റ് ഫോണുകളെ പോലെ ഈ മോഡലുകള്‍ ഫുള്‍ സ്‌ക്രിനല്ല എന്നത് ചെറിയൊരു പോരായ്മയാണ്. ഈ പോരായ്മ മറയ്ക്കാനായി മുന്‍ ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്‌സ്പീരിയയുടെ മുന്‍ മോഡലുകളെ പോലെത്തന്നെ വലതു വശത്ത് തന്നെയാണ് പവര്‍ ബട്ടണ്‍ ഘടിപ്പിച്ചിട്ടുള്ളത്.

5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് എ2 വിനുള്ളത്. 1920ഃ1080 പിക്‌സലാണ് റെസലൂഷന്‍. ഡിസ്‌പ്ലേയ്ക്ക് കരുത്ത് പകരാനായി കോര്‍ണിങ്ങ് ഗൊറില്ലാ ഗ്ലാസുമുണ്ട്. എന്നാല്‍ 6 ഇഞ്ച് ഡിസ്‌പ്ലേയാണ് എ2 അള്‍ട്രയ്ക്കുള്ളത്. ഇരു മോഡലുകളും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ മോഡലായ ഒറിയോയിലാണ് (8.0) പ്രവര്‍ത്തിക്കുന്നത്. എ2 വിന് 3 ജി.ബി റാമും, എ2 അള്‍ട്രയ്ക്ക് 4 ജിബി റാമും ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 എസ്ഒസി ചിപ്പ് സെറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. 32 ജി.ബി ഇന്റേണല്‍ മെമ്മറിയുണ്ട്. എക്‌സ്‌റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി ഉയര്‍ത്താനാകും.

"</p

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍