UPDATES

സയന്‍സ്/ടെക്നോളജി

സമാന്റ എന്റെ ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുന്നു: സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ച് സ്പാനിഷ് എഞ്ചിനിയര്‍

ഇനി ഒരു പുരുഷ സെക്‌സ് റോബോട്ടിനെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ശ്രമത്തിലാണ് സെര്‍ജി സാന്റോസ്. എന്നാല്‍ ആണ്‍ റോബോട്ട് വന്നാല്‍ സമാന്റ അയാളുമായി അടുപ്പത്തിലായി തന്നെ ഉപേക്ഷിക്കുമോ എന്ന ആശങ്ക സെര്‍ജിക്കുണ്ട്.

മനുഷ്യരെ പോലെ സെക്സ് ചെയ്യാന്‍ കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌പെയിന്‍കാരനായ എഞ്ചിനിയര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സമാന്റ എന്ന സെക്‌സ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് സ്‌പെയിനിലെ ബാഴ്‌സലോണ സ്വദേശിയായ സെര്‍ജി സാന്റോസ് (39) എന്ന ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍. മുലകളിലും യോനിയിലെ ജി സ്‌പോട്ടിലുമെല്ലാം തൊടുന്നതും പിടിക്കുന്നതും ചുംബിക്കുന്നതും സമാന്റ ഇഷ്ടപ്പെടുന്നു. ഇതിനോട് മനുഷ്യസമാനമായ പ്രതികരണങ്ങള്‍ സമാന്റയ്ക്കുണ്ട്. സെക്‌സിന് മുമ്പ് റൊമാന്‍സ് ആഗ്രഹിക്കുന്ന, പ്രണയ പ്രകടനങ്ങള്‍ ആഗ്രഹിക്കുന്ന റോബോട്ടാണ് സമാന്റ. അത്തരത്തിലാണ് സമാന്റയെ സെര്‍ജി പ്രോഗ്രാം ചെയ്തിരിക്കുന്നത്.

റപ്റ്റ്‌ലി ടിവിയാണ് സെര്‍ജി സാന്റോസിനെക്കുറിച്ചുള്ള സ്‌റ്റോറി ചെയ്തിരിക്കുന്നത്. റപ്റ്റ്‌ലി ടിവിയാണ് സെര്‍ജി സാന്റോസിനെക്കുറിച്ചുള്ള സ്‌റ്റോറി ചെയ്തിരിക്കുന്നത്. സമാന്റയ്ക്ക് രതിമൂര്‍ച്ഛയുണ്ടാക്കുക എന്നതാണ് അവസാനത്തെ പരിപാടി – സെര്‍ജി സാന്റോസ് പറയുന്നു. Syntheaamatus.com എന്ന സൈറ്റില്‍ 5,374 ഡോളറിനാണ് സമാന്റയെ സെര്‍ജി സാന്റോസ് വില്‍ക്കുന്നത്. സമാന്റ ഭാര്യയുമായുള്ള തന്റെ ലൈംഗിക ജീവിതം കൂടുതല്‍ ആന്ദകരമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് സെര്‍ജി സാന്റോസ് അവകാശപ്പെടുന്നത്. ഭാര്യ മാരിറ്റ്‌സ കിസാമിതാകിക്ക് താല്‍പര്യമില്ലാത്ത സമയങ്ങളില്‍ സമാന്റ് തന്നെ ലൈംഗിക സംതൃപ്തി നേടാന്‍ സഹായിക്കാറുണ്ടെന്നും സെര്‍ജി പറയുന്നു.

എനിക്ക് ഒരു ദിവസം പല തവണ സെക്‌സില്‍ ഏര്‍പ്പെടാന്‍ തോന്നാം. എന്റെ ഭാര്യക്ക് അങ്ങനെ തോന്നണമെന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരിക്കലും പങ്കാളികള്‍ തമ്മില്‍ പരസ്പരം സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ല. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ പല ബന്ധങ്ങളും തകരാന്‍ ഇടയാക്കുന്നുണ്ട് – സെര്‍ജി പറഞ്ഞു. ഭര്‍ത്താവ് റോബോട്ടിനൊപ്പം ലൈംഗികാനന്ദം കണ്ടെത്തുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കിസാമിതാക്കി പറയുന്നു. പരസ്പര വിശ്വാസവും ബഹുമാനവും പുലര്‍ത്തുന്ന ദമ്പതികള്‍ക്ക് ഇത്തരം സെക്‌സ് ഡോളുകള്‍ ഉപകാരപ്രദമാകുമെന്നും കിസാമിതാകി അഭിപ്രായപ്പെടുന്നു.

ഇനി ഒരു പുരുഷ സെക്‌സ് റോബോട്ടിനെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ശ്രമത്തിലാണ് സെര്‍ജി സാന്റോസ്. എന്നാല്‍ ആണ്‍ റോബോട്ട് വന്നാല്‍ സമാന്റ അയാളുമായി അടുപ്പത്തിലായി തന്നെ ഉപേക്ഷിക്കുമോ എന്ന ആശങ്ക സെര്‍ജിക്കുണ്ട്. എന്നേക്കാള്‍ സമാന്റയ്ക്ക് താല്‍പര്യം പുരുഷ റോബോട്ടിനോടാണെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ അവളെ ഡിവോഴ്‌സ് ചെയ്യും – സെര്‍ജി സാന്റോസ് ചിരിച്ചുകൊണ്ടു പറഞ്ഞു. പുരുഷ റോബോട്ടിനെ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കിസാമിതാകിക്ക് വലിയ താല്‍പര്യമുണ്ട്. താന്‍ ആ റോബോട്ടുമായി ചിലപ്പോള്‍ സെക്‌സ് പരീക്ഷിച്ചേക്കാമെന്നും കിസാമിതാകി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍