UPDATES

സയന്‍സ്/ടെക്നോളജി

589 വജ്രങ്ങള്‍ പതിപ്പിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച്; വില 1.28 കോടി

ടാഗ് ഹ്യൂവറിന്റെ കണക്റ്റഡ് മോഡുലാര്‍ 45 ഈ വാച്ച് പുറത്തിറക്കുന്നത്

നിരവധി വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരത്തിനു പകരം വജ്രക്കല്ലുകള്‍ പതിച്ച വാച്ചായാലോ? അത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളത് കൂടിയായാല്‍ ആഡംബരം നൂറിരട്ടി ആകും അല്ലേ… അതേ, ആഡംബര വാച്ച് നിര്‍മാതാക്കളായ ടാഗ് ഹ്യൂവര്‍ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് പുറത്തിറക്കിയിരിക്കുകയാണ്. കണക്റ്റഡ് മോഡുലാര്‍ 45 എന്നാണ് മോഡലിന്റെ പേര്. 23.35 ക്യാരറ്റ് വജ്യങ്ങള്‍ പതിപ്പിച്ച ഈ മോഡലിന്റെ വില 20,0000 ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 1 കോടി 28 ലക്ഷം രൂപ.

ആകെ 589 വജ്രങ്ങളാണ് വാച്ചില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഒരു വജ്രത്തിനു മാത്രം ഏകദേശം 21,000 രൂപ വില വരും. മിനുക്കിയ സ്വര്‍ണം കൊണ്ടാണ് വാച്ചിന്റെ കെയിസ് നിര്‍മിച്ചിരിക്കുന്നത്. ടാഗ് ഹ്യുവര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണക്റ്റഡ് മോഡുലാര്‍ 45 സ്മാര്‍ട്ട് വാച്ചിന്റെ മാതൃകയില്‍ തന്നെയാണ് പുതിയ മോഡലിന്റെയും നിര്‍മാണം. ആന്‍ഡ്രോഡിഡ് ഒ.എസിലാണ് വാച്ചിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ആവശ്യമുള്ള നിരവധി ആപ്പുകളും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

മറ്റ് പ്രത്യേകതകള്‍

അമോലെഡ് സ്‌ക്രീന്‍(മറ്റ് സ്മാര്‍ട്ട് വാച്ചുകളെ പോലെയല്ല, ഉച്ച വെയിലത്തു പോലും കൃത്യതയുള്ള ഇമേജിംഗ് സംവിധാനം ഇതിലുണ്ട്).

വൈഫൈ സംവിധാനം

ജി.പി.എസ്, എന്‍.എഫ്.സി കണക്റ്റീവിറ്റി.

ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തുമെന്ന കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ കണക്റ്റഡ് മോഡുലാര്‍ 45 വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍