UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് ഫോണ്‍ ആസക്തിയില്‍ നിന്ന് രക്ഷപ്പെടണോ? ഇതാ ഒരു സഹായി

ഓരോ മിനിറ്റിലും മിസ്ഡ് കോളുകള്‍, മെസ്സേജുകള്‍, നോട്ടിഫിക്കേഷനുകള്‍ ഒക്കെ വന്നിട്ട് ഉണ്ടോ എന്ന് നോക്കലാണ് മിക്ക സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെയും പതിവ്

പലര്‍ക്കും ശരീരത്തിലെ ഒരു അവയവമായി മാറിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണുകള്‍. ഫോണ്‍ കയ്യില്‍ ഇല്ലെങ്കിലോ, ഇടക്കിടെ അതെടുത്ത് പരതി നോക്കിയില്ലെങ്കിലോ വലിയ അസ്വസ്ഥതയായിരിക്കും. ചായ കുടിക്കുമ്പോഴോ സംസാരിക്കുമ്പോഴോ സുഹൃത്തുക്കളോടൊത്ത് ഇരിക്കുമ്പോഴോ ഫോണില്‍ സ്‌ക്രോള്‍ ചെയ്‌തോ, ക്ലിക്ക് ചെയ്‌തോ കളിച്ചില്ലെങ്കില്‍ കൈ തരിക്കുന്നവര്‍ അനവധിയാണ്.

സ്മാര്‍ട്ട് ഫോണുകളുടെ അടിമയായി മാറുന്ന ഈ അവസ്ഥക്കൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വിയന്നയിലെ ക്ലെമന്‍സ് ഷില്ലിംഗര്‍ എന്ന ഡിസൈനര്‍. സ്മാര്‍ട്ട് ഫോണിന്റെ അതേ വലിപ്പവും സ്വഭാവവുമുള്ള മറ്റൊരു ഉപകരണമാണ് ഫോണ്‍ അടിമകളുടെ ഞരമ്പുകളെ തൃപ്തിപ്പെടുത്താനായി നല്‍കുന്നത്. ഉപഭോക്താവ് ഏറ്റവും സാധാരണയായി ചെയ്ത് കൊണ്ടിരിക്കുന്ന Swiping , Scrolling, Zooming തുടങ്ങിയ പ്രവൃത്തികള്‍ക്കുള്ള ഓപ്ഷനാണ് ഇതിലുള്ളത്. ഡിജിറ്റല്‍ ബന്ധമില്ലെന്നൊഴിച്ച് മറ്റെല്ലാ തരത്തിലും ഈ ഉപകരണം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന അനുഭവം തരും.

"</p

ഓരോ മിനിറ്റിലും മിസ്ഡ് കോളുകള്‍, മെസ്സേജുകള്‍, നോട്ടിഫിക്കേഷനുകള്‍ ഒക്കെ വന്നിട്ട് ഉണ്ടോ എന്ന് നോക്കലാണ് മിക്ക സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെയും പതിവ്. പിന്നീട് ഇതൊരു ജീവിത ശൈലിയായി മാറുമ്പോള്‍ കടുത്ത ദൂഷ്യഫലങ്ങളാണുണ്ടാകുന്നത്. ശ്രദ്ധ തിരിയല്‍, ഏകാഗ്രതക്കുറവ്, വിവരങ്ങള്‍ ഓര്‍ത്ത് വയ്ക്കാന്‍ കഴിയാതാവുക തുടങ്ങിയവ ഉണ്ടാകുന്നത് വ്യക്തി ജീവിതത്തെയും കരിയറിനെയും ബാധിച്ചേക്കാം.

ഉന്നത നിലവാരത്തിലുള്ള പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ഈ ഉപകരണത്തില്‍ മുത്തു പോലുള്ള ഭാഗങ്ങളുണ്ട്. ഇവയാണ് അനാവശ്യമായ ഫോണ്‍ പരിശോധിച്ച് കൊണ്ടേയിരിക്കുന്ന സ്വഭാവത്തില്‍ നിന്ന് മോചിക്കപ്പെടാന്‍ സഹായിക്കുന്നത്. ഒരേ ദിശയിലേക്ക് ചലിക്കുന്ന ഈ മുത്തുകള്‍ വിരലുകള്‍ക്ക് ഉരസലില്ലാതെയുള്ള സംവേദനം നല്‍കും. ഇത് സ്മാര്‍ട്ട് ഫോണുകളുടെ ടച്ച് സ്‌ക്രീനും വിരലും തമ്മിലുള്ള സ്പര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമാണ്.

അഞ്ച് തരം ഡിസൈനുകളില്‍ ഈ മുത്തുകള്‍ പിടിപ്പിച്ചിരിക്കുന്നു. ഇത് ഉപയോഗിക്കുക വഴി ഒരു ചികിത്സ രീതിയിലെന്ന പോലെ സ്മാര്‍ട്ട് ഫോണിനോടുള്ള അടിമത്വത്തില്‍ നിന്ന് രക്ഷപ്പെടാം. വിയന്ന ഡിസൈന്‍ വീക്ക് 2017 ലാണ് ഷില്ലിംഗര്‍ ഈ ഉപകരണം അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍