UPDATES

സയന്‍സ്/ടെക്നോളജി

വിപണി പിടിച്ചടക്കാന്‍ തോംസണ്‍ സ്മാര്‍ട്ട് ടിവി എത്തി

തങ്ങളുടെ ഏറ്റവും പുതിയ മൂന്ന് മോഡല്‍ സ്മാര്‍ട്ട് ടിവികള്‍ ആണ് തോംസണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്

പ്രമുഖ ഇലക്‌ട്രോണിക് നിര്‍മാതാക്കളായ തോംസണ്‍ തങ്ങളുടെ ഏറ്റവും പുതിയ മൂന്ന് മോഡല്‍ സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 43 ഇഞ്ചിന്റെ 4 കെ യു.എച്ച്.ഡി എച്ച്.ഡി.ആര്‍, 40 ഇഞ്ച്, 32 ഇഞ്ച് എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത്. നോയിഡയിലെ പ്ലാന്റിലായിരുന്നു നിര്‍മാണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇവയുടെ വില്‍പ്പന. ബഡ്ജറ്റ് വിലയിലെത്തുന്ന ഈ മോഡലുകളുടെ പ്രധാന എതിരാളികള്‍ മൈക്രോമാക്‌സ്, വി.യു, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടി.വികളാണ്.

43 ഇഞ്ച് 4കെ യു.എച്ച്.ഡി എച്ച്.ഡി.ആര്‍
എല്‍.ജിയുടെ ഐ.പി.എസ് പാനലാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 3840×2160 പിക്‌സലാണ് റെസലൂഷന്‍. എച്ച്.ഡി.ആറും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 178 ഡിഗ്രി വ്യൂവിംഗ് ആംഗിളാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഒ.എസിലാണ് ടി.വിയുടെ പ്രവര്‍ത്തനം. 14. ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ കോര്‍ട്ടക്‌സ്എ53 പ്രോസസ്സറും ഒപ്പം 1 ജി.ബി റാമും ടിവിയിലുണ്ട്.

8 ജി.ബിയുടേതാണ് ഇന്റേണല്‍ മെമ്മറി. ഉച്ചത്തിലുള്ള ശബ്ദത്തിനായി 10 വാട്ട് സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടും, രണ്ട് യു.എസ്.ബി പോര്‍ട്ടും, ഒരു 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും, ഒരു കോംപോണെന്റ് പോര്‍ട്ടും ടിവിയുടെ സവിശേഷതകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം എസ്.ഡി കാര്‍ഡ് കണക്ടീവിറ്റിയുമുണ്ട്. 27,999 രൂപയാണ് 43 ഇഞ്ച് 4കെ യു.എച്ച്.ഡി എച്ച്.ഡി.ആറിന്റെ വില.

40 ഇഞ്ച് സ്മാര്‍ട്ട് ടിവി
സാംസംഗിന്റെ ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഈ മോഡലിലുള്ളത്. 1920×1080 പിക്‌സലാണ് റെസലൂഷന്‍. 450 നിറ്റ്‌സിന്റെ പീക്ക് െ്രെബറ്റ്‌നസാണ് ടിവിയിലുള്ളത്. 5.1.1 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഒ.എസിലാണ് ഈ മോഡലിന്റെ പ്രവര്‍ത്തനം. 1 ജി.ബി റാമും 8 ജി.ബി ഇന്റേണല്‍ മെമ്മറിയും ടിവിക്ക് കരുത്തേകും. ഒപ്പം വൈഫൈ, ഒപ്പം മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടും, രണ്ട് യു.എസ്.ബി പോര്‍ട്ടും, ഒരു 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും 40 ഇഞ്ച് സ്മാര്‍ട്ട് ടിവിയിലുണ്ട്. 19,990 രൂപയാണ് വില.

32 ഇഞ്ച് സ്മാര്‍ട്ട് ടിവി
സാംസംഗിന്റെ ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഈ മോഡലിലുമുള്ളത്. 1366×768 പിക്‌സല്‍സാണ് റെസലൂഷന്‍. 450 നിറ്റ്‌സിന്റെ പീക്ക് െ്രെബറ്റ്‌നസാണ് ടിവിയിലുള്ളത്. 5.1.1 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഒ.എസിലാണ് ഈ മോഡലിന്റെ പ്രവര്‍ത്തനം. 1 ജി.ബി റാമും 8 ജി.ബി ഇന്റേണല്‍ മെമ്മറിയും ഈ മോഡലിലുമുണ്ട്. 20 വാട്ടിന്റേതാണ് ഓഡിയോ ഒട്ട്പുട്ട്. വൈഫൈ സംവിധാനവും ടിവിക്കുണ്ട്. 3,490 രൂപയാണ് ഈ മോഡലിന്റെ വില.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍