UPDATES

സയന്‍സ്/ടെക്നോളജി

2014 ല്‍ നിന്നും 2020 ല്‍ എത്തുമ്പോള്‍; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അത്ഭുതപ്പെടുത്തും

നാലു വര്‍ഷം കൊണ്ട് ഉണ്ടായത് 96 ലക്ഷം കോടി സ്മാര്‍ട്ട് ഫോണുകളുടെ അധികം വില്‍പ്പന

കാലം മാറുകയാണ്. ലോകം ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുമ്പോള്‍ അതില്‍ സ്മാര്‍ട്ട് ഫോണിന്റെ പങ്ക് വളരെ വലുതാണ്. ജനങ്ങളെ ഇന്റര്‍നെറ്റ് സാക്ഷരരാക്കുന്നതില്‍ സ്മാര്‍ട്ട് ഫോണ്‍ വഹിക്കുന്ന പങ്കും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ മാറ്റം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ലോകത്താകമാനം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2020ല്‍ 287 ലക്ഷം കോടി കഴിയുമെന്നാണ് പുതിയ കണക്ക്. 2014ല്‍ ഇത് 157 കോടിയായിരുന്നു. 2018ല്‍ വിപണി എത്തി നില്‍ക്കുന്നത് 253 ലക്ഷം കോടി എന്ന വില്‍പ്പനയില്‍. അതായത് നാലു വര്‍ഷം കൊണ്ട് ഉണ്ടായത് 96 ലക്ഷം കോടി സ്മാര്‍ട്ട് ഫോണുകളുടെ അധികം വില്‍പ്പന.

ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ചൈന തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയെ നിയന്ത്രിക്കുന്നതും. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2016 ല്‍ 563 ദശലക്ഷമാണ്. 2019ല്‍ ഇത് 675 ദശലക്ഷമായി ഉയര്‍ന്നു. കണക്ക് സൂചിപ്പിക്കുന്നത് പ്രകാരം 2020 ഓടെ ചൈനീസ് ജനസംഖ്യയുടെ പകുതിയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരായി മാറും. ചൈനയെപ്പോലെ തന്നെ അമേരിക്കയേയും സ്മാര്‍ട്ട് ഫോണ്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്. 2017 ല്‍ 223 ദശലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ അമേരിക്കയ്ക്കുണ്ട്. 2019ല്‍ ഇത് 247.5 ദശലക്ഷമായി ഉയരും

"</p

.

ഗൂഗിളിന്റെ ഒ.എസ് ആയ ആന്‍ഡ്രോയിഡും, ആപ്പിളിന്റെ സ്വന്തം ഐ.ഒ.എസുമാണ് ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍. ആന്‍ഡ്രോയിഡ് ഒ.എസ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ 2016ല്‍ 1.5 ബില്ല്യനാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 80 ശതമാനവും ആന്‍ഡ്രോയിഡ് കേന്ദ്രീകരിച്ചാണ്. 15 ശതമാനം ഐ.ഒ എസും സ്വന്തമാക്കി. ഹുവാവേ, ഒപ്പോ, തുടങ്ങിയവയെ താരതമ്യം ചെയ്യുമ്പോള്‍ സാംസംഗ്, ആപ്പിള്‍ എന്നീ ബ്രാന്‍ഡുകള്‍ 20/25 എന്ന ശതമാനത്തിലാണ് വിപണി പിടിച്ചടക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍