UPDATES

സയന്‍സ്/ടെക്നോളജി

5 മിനിറ്റ് ചാർജിംഗിൽ 2 മണിക്കൂർ ഉപയോഗം; ഓപ്പോ എഫ് 9 പ്രോ ഉടനെത്തും!

VOOC ഫ്ലാഷ് ചാർജിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 35 മിനിറ്റ മതി ബാറ്ററി ഫുൾ ചാർജാകാൻ..

അത്യുഗ്രൻ ഫീച്ചറുകളുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ എഫ് 9 പ്രോ ഇന്ത്യൻ വിപണിയിലെത്തുന്നു. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് എഫ്9 നെ ഇന്ത്യയിലെത്തിക്കുന്നത്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ, സ്റ്റൈലിഷ് ഡിസൈൻ, കാമറ ശേഷി ഉൾപ്പടെയുള്ളവ കാട്ടി ഇതിനോടകം ടീസർ പുറത്തിറങ്ങിക്കഴിഞ്ഞു.

അഞ്ച് മിനിറ്റ് ബാറ്ററി ചാർഡ് ചെയ്താൽ 2 മണിക്കൂർ വരെ പ്രവർത്തിക്കുമെന്ന പ്രത്യേകത എഫ്9 പ്രോയ്ക്ക് അവകാശപ്പെട്ടതാണ്. VOOC ഫ്ലാഷ് ചാർജിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 35 മിനിറ്റ മതി ബാറ്ററി ഫുൾ ചാർജാകാൻ. 3,400 മില്ലി ആംപെയറിന്റെ ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ജൂണിൽ പുറത്തിറങ്ങിയ ഓപ്പോയുടെ ലാംബോർഗിനി എഡിഷനിൽ മാത്രമാണ് ഇതിനു മുൻപ് . VOOC ഫ്ലാഷ് ചാർജിംഗ് സംവിധാനം ഉപയോഗിച്ചിട്ടുള്ളത്.

ഡിസൈൻ പൂർണമായും മനസ്സിലാകുന്ന തരത്തിലാണ് ഫോണിൻറെ ടീസർ. ഡിസ്‌പ്ലേ റേഷ്യോ വർദ്ധിപ്പിക്കാനെന്നോണം നാവിഗേഷൻ ബട്ടൺ സ്ക്രീനിൽ തന്നെയാണ്. പിന്നിൽ ഹൊറിസോണ്ടലായി ഘടിപ്പിച്ച ഇരട്ട കാമറയുണ്ട്. മീഡിയാടെക്ക് ഹീലിയോ P60 പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്. ഫോൺ ഇന്ത്യൻ വിപണിയിൽ ഉടനെത്തും എന്നല്ലാതെ കൃത്യമായ അറിയിപ്പ് നൽകിയിട്ടില്ല. ഓപ്പോയുടെ 2018ലെ കിടിലൻ മോഡലുകളിലൊന്നാകും എഫ്9 പ്രോ എന്നതിൽ സംശയമില്ല.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍