UPDATES

സയന്‍സ്/ടെക്നോളജി

‘വെർടൂ ആസ്റ്റർ പി’: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോൺ; വില 10 ലക്ഷം

വിലയേറിയ വജ്രങ്ങളും മുത്തുകളും മറ്റും പിടിപ്പിച്ചാണ് വെർടൂ ഫോണുകളുടെ വരവ്.

‘വെർടൂ’ എന്ന സ്മാര്‍ട്ട്‌ഫോൺ ബ്രാൻഡിനെപ്പറ്റി നമ്മൾ മലയാളികൾ അധികം കേട്ടിരിക്കാൻ വഴിയില്ല. എന്നാൽ അങ്ങനൊന്നുണ്ട്. ആളത്ര ചില്ലറക്കാരനൊന്നുമല്ല, ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോൺ പുറത്തിറക്കുന്നത് വെർടുവാണ്. 2011 ൽ രൂപീകൃതമായ കമ്പനിയാണ് വെർടൂ. ഡിസൈനിംഗിനായി നോക്കിയ ഫോണുകളെ സഹായിക്കുകയായിരുന്നു ആദ്യ ചുമതല എന്നാൽ പിന്നീട് നിർമാണ രംഗത്തേക്കു മാറി. ഇക്യൂ-ടി എന്ന കമ്പനി ഏറ്റെടുത്ത ശേഷമാണ് വെർടൂ വിന് ലോകശ്രദ്ധ ഏറിത്തുടങ്ങിയത്.

തീർത്തും ആഢംബരത്തിൻറെ മുഖമുദ്രയാണ് വെർടൂ ഫോണുകൾ. ഹൈ എൻഡ് മോഡലിൻറെ വില തന്നെ 10 ലക്ഷം രീപയാണ്. ബിസിനസ് മാഗ്നെറ്റുകൾ, സിനിമാ താരങ്ങൾ എന്നിങ്ങനെ വെർടൂ ഫോണുകളെ സ്നേഹിക്കുന്നവർ നിരവധിയാണ്. അനേകം മോഡലുകൾ ഈ കമ്പനിക്കുണ്ട്. അവയ്ക്കെല്ലാം ലക്ഷങ്ങളാണ് വില. ആവശ്യക്കാർ ഏറെയുണ്ടെന്നതാണ് മറ്റൊരു വസ്തുത. ആദ്യം മറ്റൊന്നായിരുന്നെങ്കിലും ഇപ്പോൾ തീർത്തും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്.

വിലയ്ക്കു കാരണം

ലക്ഷങ്ങൾ വിലമതിക്കാൻ എന്താണ് കാരണം എന്ന് നിങ്ങളേവരും ചിന്തിക്കുന്നുണ്ടാവും. കാരണം മറ്റൊന്നുമല്ല വിലയേറിയ വജ്രങ്ങളും മുത്തുകളും മറ്റും പിടിപ്പിച്ചാണ് വെർടൂ ഫോണുകളുടെ വരവ്. സ്മാർട്ട്ഫോണിൻറെ ബോഡി ഡിസൈനിംഗിൽ വ്യത്യസ്തത പുലർത്തുന്ന ഈ കമ്പനി വജ്രങ്ങൾ കൂടി പിടിപ്പിച്ച് അത്യാഢംബരമാക്കുന്നു.

‘വെർടൂ ആസ്റ്റർ പി’

‘വെർടൂ ആസ്റ്റർ പി’ യാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ. 4.97 ഇഞ്ചാണ് ഡിസ്പ്ലേ. 1920×1080 ആണ് പിക്സൽ റെസലൂഷൻ. ഡിസ്പ്ലേ ചെറുതാണെങ്കിലും ഫോൺ നിർമിച്ചിരിക്കുന്നത് അൾട്രാ പ്രീമിയം വസ്തുക്കൾ ഉപയോഗിച്ചാണ്. ഫോണിന് സുരക്ഷ നൽകുന്നതാകട്ടെ 133 ക്യാരറ്റ് സഫയർ ക്രിസ്റ്റൽ !.  സ്നാപ്ഡ്രാഗൺ 660 പ്രോസസ്സർ അത്യുഗ്രൻ സ്പീഡ് വാഗ്ദാനം നൽകുന്നുണ്ട്.

6 ജി.ബി റാമാണ് ഫോണിനുള്ളത്. 128 ജി.ബിയാണ് ഇൻറേണൽ സ്റ്റോറേജ്. 12 മെഗാപിക്സലിനറെ കാമറയാണ് പിന്നിലുള്ളത്. അത്യുഗ്രൻ സെൽഫികൾ പകർത്താൻ തയ്യാറായ 20 മെഗാപിക്സലിൻറെ മുൻ കാമറയും പ്രത്യേകതയാണ്. 3,200 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 3ജി.4ജി കണക്ടീവിറ്റിയുണ്ട്. ഇരട്ട സിം മോഡലാണ് വെർടൂ ആസ്റ്റർ പി. രണ്ടും നാനോ സിം തന്നെയാണ്.

വില

ബറോക്ക് സീരീസ് – 3.15 ലക്ഷം രൂപ

വൈറ്റ് മൂൺ – 3.79 ലക്ഷം രൂപ

ഡാസ്ലിംഗ് ഗോൾഡ് – 10.3 ലക്ഷം രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍