UPDATES

സയന്‍സ്/ടെക്നോളജി

ഇനി ഗേള്‍ ഫ്രണ്ടിനെ ഇഷ്ടത്തിനനുസരിച്ച് നിര്‍മിച്ചെടുക്കാം

ഓഗ്‌മെന്റഡ് റിയാലിറ്റി” സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കുന്ന ഈ ആപ്ലിക്കേഷന്റെ പേര് ‘3ഡി ഹോളോ ഗേള്‍ഫ്രണ്ട്’ എന്നാണ്

സമൂഹജീവിയായ മനുഷ്യന് സൗഹൃദത്തോടെ ഭൂമിയില്‍ ജീവിക്കണമെങ്കില്‍ തീര്‍ച്ചയായും ഒരു ഉത്തമ പങ്കാളിയെ ആവശ്യമാണ്. എന്നാള്‍ അങ്ങനെയൊരു ‘ഉത്തമ പങ്കാളി’യെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തുക പ്രയാസമാണ്. നമ്മുടെ ആണ്‍ വായനക്കാര്‍ക്ക് ഒരുവിധം അറിയാമായിരിക്കും ഉത്തമ പങ്കാളിയെ കിട്ടിലില്ലെങ്കിലുള്ള അവസ്ഥ.

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ നമ്മുടെ ടെക്‌നോളജി ലോകം തയ്യാറെടുക്കുകയാണ്. അതെ ഉത്തമ പെണ്‍സുഹൃത്തിനെ സ്വന്തമായി നിര്‍മിക്കാന്‍ ”ഓഗ്‌മെന്റഡ് റിയാലിറ്റി” സാങ്കേതിക വിദ്യ എത്തുകയാണ്. 3ഡി ഹോളോഗ്രൂപ്പ് എന്ന പേരിലുള്ള ഒരു ഗ്രൂപ്പ് ഇതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി അധിഷ്ഠിത ഹൂലോലെന്‍സ് ഗ്ലാസുകളാണ് ഹോളോഗ്രൂപ്പിനെ ഇതിനായി സഹായിക്കുന്നത്.

‘3ഡി ഹോളോ ഗേള്‍ഫ്രണ്ട്’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇതിനായി മൈക്രോസോഫ്റ്റിന്റെ ഹൂലോലെന്‍സിനേയോ, മെറ്റാ വിഷന്റെ മെറ്റാ 2 ഹെഡ്‌സെറ്റിനെയോ പ്രയോജനപ്പെടുത്തും. ആപ്ലിക്കേഷന്‍ ഇപ്പോള്‍ പണിപ്പുരയിലാണെങ്കിലും ഈ വര്‍ഷം ആദ്യ പകുതിയോടെ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഇത് പുറത്തിറങ്ങുന്നതോടെ സാങ്കേതിക രംഗത്ത് വന്‍ വിപ്ലവമാകും ഉണ്ടാവുക.

പ്രവര്‍ത്തനം എങ്ങനെയാകും
ആവശ്യക്കാര്‍ക്ക് തങ്ങളുടെ പെണ്‍സുഹൃത്തിന്റെ ശരീരപ്രകൃതി മുതല്‍, സ്വഭാവം വരെ എങ്ങനെ വേണമെന്ന് നിര്‍മാതാക്കളോട് പറഞ്ഞാല്‍ മതി. അതേ രീതിയില്‍ തന്നെ അത് നിര്‍മിച്ച് നല്‍കും. ഓരോ ഇഞ്ചുപോലും നമ്മുടെ ഇഷ്ടാനുസരണമായിരിക്കും നിര്‍മിക്കുക. പെണ്‍സുഹൃത്തിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നിര്‍മാതാക്കള്‍ക്കൊപ്പം ആവശ്യക്കാര്‍ക്കും കൂടാം. ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റിലൂടെ 3 ഡൈമന്‍ഷനില്‍ പെണ്‍സുഹൃത്തിനെ വ്യക്തമായി കാണാനാകും.

ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍) വഴിയുള്ള പെണ്‍ സുഹൃത്തിനൊപ്പം സെക്‌സ് ചെയ്യാനുള്ള സംവിധാനവും വരും നാളുകളില്‍ ഉണ്ടാകും. അതിനൂതന ഹെഡ്‌സെറ്റുകളിലൂടെ തങ്ങളുടെ എ.ആര്‍ പെണ്‍സുഹൃത്തിന്റെ ഓരോ വികാരവും അറിയാനും സാധ്യമാകും. എന്നാല്‍ നല്ലവശത്തോടൊപ്പം മറുവശത്തെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. ഇത്തരമൊരു സംവിധാനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യഥാര്‍ഥ മനുഷ്യ ബന്ധങ്ങള്‍ക്ക് എന്താണ് സംഭവിക്കുക എന്നുകൂടി തിരിച്ചറിയണം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍