UPDATES

സയന്‍സ്/ടെക്നോളജി

25 എം.പി സെൽഫി കാമറയുമായി വിവോ വി11 പ്രോ ഇന്ത്യൻ വിപണിയിൽ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോൺ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് ഫോണായ വിവോ വി11 പ്രോ ഇന്ത്യൻ വിപണിയിലെത്തി. ഇൻ-ബിൾട്ട് ഫിംഗർപ്രിൻറ് സെൻസറുമായി ഈ മാസം ആദ്യം തന്നെ ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നതാണ്. സെപ്റ്റംബർ ആറുമുതൽ തന്നെ പ്രീ ഓർഡറും ആരംഭിച്ചിരുന്നു. വിപണി സാധ്യത കണക്കിലെടുത്താണ് മോഡലിനെ ഇത്രവേഗം ആരാധകരിലേക്ക് എത്തിച്ചത്.

6 ജി.ബി റാമും 19.5:9 ഡിസ്പ്ലേ റേഷ്യേയുമാണ് ഈ മിഡ്-റേഞ്ച് ഫോണിൻറെ പ്രത്യകത. വാട്ടർഡ്രോപ്പ് നോച്ചാണ് ഡിസ്പ്ലേയ്ക്ക്. കാമറ കരുത്തിലും വിവോ വി11 പ്രോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇരട്ട വെർട്ടിക്കൽ പിൻ കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ അതിവേഗ ചാർജിംഗിനായി ഡ്യുവൽ എഞ്ചിൻ സംവിധാനവും ഇൻഫ്രാറെഡ് അധിഷ്ഠിത ഫേസ് അൺലോക്കിംഗ് സംവിധാനവും വി11 പ്രോയിലുണ്ട്.

വി11 പ്രോ സവിശേഷതകൾ

ഇരട്ട സിം കാർഡ് മോഡലാണ് വിവോ വി11 പ്രോ. ആൻഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം വിവോയുടെ സ്വന്തം ഓ.എസ്സായ ഫൺടച്ചിലുമാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.41 ഫുൾ എച്ച്.ഡി സ്ക്രീനാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080×2340 പിക്സലാണ് റെസലൂഷൻ. ഹാലോ ഫുൾവ്യു 3.0 സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഫോണിന് പ്രത്യേക ഭംഗി നൽകുന്നു.

ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രോസസ്സറാണ് കരുത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ അഡ്രീനോ 512 ജി.പി.യുവും 6 ജി.ബി റാമും ഫോണിന് കരുത്തേകുന്നു. 12 മെഗാപിക്സലിൻറെയും 6 മെഗാപിക്സലിൻറെയും ഇരട്ട പിൻ കാമറയാണ് പിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലുള്ളത് 25 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്.

 

വിലയും ലോഞ്ചിംഗ് ഓഫറും

സെപ്റ്റംബർ 12 മുതലാണ് വിവോ വി11 പ്രോയുടെ ഓൺലൈൻ വിപണി ആരംഭിച്ചത്. ഡാസ്ലിംഗ് ഗോൾഡ്, സ്റ്റേരി നൈറ്റ് എന്നീ രണ്ട് നിറഭേദങ്ങളിൽ ഫോൺ ലഭിക്കും. ആമസോൺ ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ, പേടിഎം മാൾ എന്നീ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെയും തിരഞ്ഞെടുത്ത ഓഫ്-ലൈൻ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാനാകും.

 

എച്ച്.ഡി.എഫ്.സി ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് 2000 രൂപ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പേ.ടി.എം മാളിലൂടെ വാങ്ങുന്നവർക്കും 2000 രൂപ കാഷ്ബാക്ക് ലഭിക്കും. ഇതിനു പുറമേ ബൈബാക്ക് ഗ്യാരൻറിയും 12 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ സംവിധാനവും വിവിധ ഷോപ്പിംഗ് സൈറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജിയോ കസ്റ്റമേഴ്സിന് 4,200 രൂപയുടെ അഡീഷണൽ ഡാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. 25,990 രൂപയാണ് ഫോണിൻറെ വില.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍