UPDATES

സയന്‍സ്/ടെക്നോളജി

6.26 ഇഞ്ച് ഡിസ്‌പ്ലേയുമായി വിവോ Z1

ജൂണ്‍ മാസം മുതല്‍ ചൈനയില്‍ ഈ മോഡല്‍ ലഭ്യമായിത്തുടങ്ങും. ഇന്ത്യയിലും ഉടന്‍ പ്രതീക്ഷിക്കാം

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വിവോ Z1നെ അവതരിപ്പിച്ചു. വിവോ തങ്ങളുടെ Z സീരീസില്‍പ്പെട്ട ആദ്യ ഫോണായാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിട്ടുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 660 എസ്.ഒ.സി ചിപ്പ്‌സെറ്റും ഒപ്പം 4ജി.ബി റാമുമാണ് ഫോണിന്റെ കരുത്ത്. 6.26 ഇഞ്ച് സ്‌ക്രീന്‍ 19:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയതാണ്. ഇരട്ട പിന്‍ കാമറയും 12 മെഗാപിക്‌സല്‍ സെല്‍ഫി മുന്‍ കാമറയുമുണ്ട്. ജൂണ്‍ മാസം മുതല്‍ ചൈനയില്‍ ഈ മോഡല്‍ ലഭ്യമായിത്തുടങ്ങും. ഇന്ത്യയിലും ഉടന്‍ പ്രതീക്ഷിക്കാം.
സവിശേഷതകള്‍
ഇരട്ട സിം മോഡലായ വിവോ Z1 അന്‍ഡ്രോയിഡ് ഒറിയോ 8.1 അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം വിവോയുടെ സ്വന്തം പ്ലാറ്റ്‌ഫോമായ ഫണ്‍ടച്ച് ഒ.എസുമുണ്ട്. 6.26 ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്ലോസസ്സറോടു കൂടിയ ഈ മോഡലിന് 4 ജി.ബി റാമുള്ള ഒറ്റ വേര്‍ഷന്‍ മാത്രമേയുള്ളു.
പുതിയ ട്രന്‍ഡിന് അനുസരിച്ചുള്ള ഇരട്ട കാമറയാണ് ഫോണിന്റെ പിന്നിലുള്ളത്. ഒരു സെന്‍സര്‍ 13 മെഗാപിക്‌സലും മറ്റേത് 2 മെഗാപിക്‌സലുമാണ്. ഒപ്പം എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുന്നില്‍ സെല്‍ഫി പ്രേമികള്‍ക്കായി 12 മെഗാപിക്‌സല്‍ കാമറയുണ്ട്. 64 ജി.ബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ ഉയര്‍ത്താവുന്നതാണ്.
കണക്ടീവിറ്റി വിഷയത്തിലും ഒട്ടും പിന്നിലല്ല വിവോ Z1. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നിവ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആക്‌സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിലുണ്ട്. 3260 മില്ലീ ആപെയറാണ് ബാറ്ററി കരുത്ത്. Z1 ന് 149 ഗ്രാം ഭാരമാണുള്ളത്.
വിവോ Z1 വില – 19,200 രൂപ
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍