UPDATES

സയന്‍സ്/ടെക്നോളജി

വാട്ട്‌സ് ആപ്പ് ഓണ്‍ലൈന്‍ പെയ്‌മെന്റ്; 24×7 കസ്റ്റമര്‍കെയര്‍ അടുത്ത ആഴ്ച

ഇംഗ്ലീഷിനു പുറമേ, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ മൂന്ന് ഇന്ത്യന്‍ ഭാഷകളിലും സഹായം ലഭ്യമാകും.

വാട്ട്‌സ് ആപ്പിന്റെ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനസജ്ജമാകും. ഇ-മെയിലുകളിലൂടെയും ടോള്‍ഫ്രീ നമ്പറിലൂടെയുമാണ് ഇന്ത്യയിലെ 200 മില്ല്യണ്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ വാട്ട്‌സ് ആപ്പ് ഒരുങ്ങുന്നത്. പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഇ-മെയില്‍ വഴിയും ടോള്‍ ഫ്രീ നമ്പറിലൂടെയും 24 മണിക്കൂറും കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കുമെന്ന് വാട്ട്‌സ് ആപ്പ് വക്താവ് പറഞ്ഞു. ഇംഗ്ലീഷിനു പുറമേ, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ മൂന്ന് ഇന്ത്യന്‍ ഭാഷകളിലും സഹായം ലഭ്യമാകും. മറ്റ് വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുപിഐ അടിസ്ഥാനപ്പെടുത്തിയുള്ള പേയ്‌മെന്റ് സര്‍വീസുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്ന ഔദ്യോഗിക തീയതി അറിയിക്കാന്‍ വാട്ട്‌സ് ആപ്പ് ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും ടെക്‌നോളജി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഏതാണ്ട് ഒരു ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ വാട്ട്‌സ് ആപ്പിന്റെ പേയ്‌മെന്റ് സേവനം ഉപയോഗിക്കുന്നുണ്ട്. പേടിഎം പോലുള്ള ഇന്ത്യന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സര്‍വീസുകള്‍ക്ക് കനത്ത വെല്ലുവിളിയാണിത്. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പരീക്ഷണാടിസ്ഥാനത്തിലാണ് വാട്ട്‌സ് ആപ്പ് പെയ്‌മെന്റ് സംവിധാനം ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായും, ബാങ്ക് പങ്കാളികളുമായും, ഇന്ത്യന്‍ സര്‍ക്കാരുമായും സഹകരിച്ചുകൊണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാട്ട്‌സ് ആപ്പ് വക്താവ് വ്യക്തമാക്കി. പുതുക്കിയ നിബന്ധനകള്‍ പ്രകാരം, ഉപയോക്താവ് പണം അടച്ചുകഴിഞ്ഞാല്‍ പിന്നീട് ആ തുക തിരികെ ലഭിക്കില്ല. അനധികൃത ഇടപാടുകള്‍ക്ക് വാട്ട്‌സ് ആപ്പ് ഉത്തരവാദി ആയിരിക്കില്ല. പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാട്‌സ് ആപ്പുമായി ബന്ധപ്പെടാന്‍ കഴിയുമെങ്കിലും തര്‍ക്ക പരിഹാരത്തിനായി തങ്ങളുടെ ബാങ്കുകളിലെത്തേണ്ടി വരുമെന്നും വക്താവ് വിശദീകരിച്ചു.

 

ഒരു വാട്ട്‌സ് ആപ്പ് ക്രൈം; സ്വകാര്യത എന്നാല്‍ ലൈംഗികത മാത്രമല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍