UPDATES

സയന്‍സ്/ടെക്നോളജി

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഇനിമുതല്‍ വിക്കീപീഡിയ സൗജന്യമല്ല

അടിക്കടി ഉണ്ടാകുന്ന മൊബൈല്‍ ഡാറ്റാ നിരക്കുകളിലുണ്ടാകുന്ന മാറ്റം പദ്ധതിയോടുള്ള താല്പര്യം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്

എല്ലാവര്‍ക്കും അറിവ് എന്ന ആപ്തവാക്യവുമായി ലോകത്തെമ്പാടുമുള്ള അറിവിന്റെ വന്‍ ശേഖരവുമായി എത്തിയ മഹത് സംരംഭമാണ് വിക്കീപീഡിയ. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് ശേഖരിക്കാനായി ‘വിക്കിപീഡിയ സീറോ’ എന്ന പദ്ധതിക്ക് വിക്കീപീഡിയ രൂപം നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗ ചെലവില്ലാതെ സൗജന്യമായി മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി ജനങ്ങളിലേയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നു വിക്കിപീഡിയ സീറോ.

എന്നാല്‍ ‘വിക്കിപീഡിയ സീറോ’ എന്ന മഹത് പദ്ധതി വിക്കിമീഡിയ ഫൗണ്ടേഷന്‍ അവസാനിപ്പിക്കുകയാണ്. 2016 ന് ശേഷം പദ്ധതിയ്ക്ക് സ്വീകാര്യത കുറഞ്ഞതാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കാരണം. അടിക്കടി ഉണ്ടാകുന്ന മൊബൈല്‍ ഡാറ്റാ നിരക്കുകളിലുണ്ടാകുന്ന മാറ്റം പദ്ധതിയോടുള്ള താല്പര്യം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ മാത്രം സൗജന്യ സേവനം നല്‍കുന്നത് വിക്കിപീഡിയയുടെ നെറ്റ് ന്യൂട്രാലിക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടുണ്ട്. ‘വിക്കിപീഡിയ സീറോ’ പദ്ധതി വിക്കിമീഡിയ ഫൗണ്ടേഷന്‍ അവസാനിപ്പിക്കുന്നത് വികസ്വര രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്കുണ്ടാക്കുക വലിയൊരു നഷ്ടമാകും എന്നതില്‍ സംശയമില്ല.

വിക്കിപീഡിയ സീറോയെ അറിയാം…
എല്ലാവര്‍ക്കും അറിവ് എന്ന ആപ്തവാക്യവുമായി 2012 ലാണ് വിക്കീപീഡിയയുടെ സീറോ പദ്ധതിക്ക് തുടക്കമിട്ടത്. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് ശേഖരിക്കാന്‍ വഴിയൊരുക്കുക എന്നതായിരുന്നു ‘വിക്കിപീഡിയ സീറോ’ എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. 72 രാജ്യങ്ങളിലായി 97 ടെലികോം കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കിയിരുന്നത്. എട്ടു കോടിയോളം ആളുകളിലേയ്ക്ക് വിക്കീപീഡിയ തങ്ങളുടെ വിവരങ്ങള്‍ എത്തിച്ചതായാണ് അവകാശപ്പെടുന്നത്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍