UPDATES

സയന്‍സ്/ടെക്നോളജി

ഹോണര്‍ പി20 എത്തുന്നു; ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ കാമറയുമായി

40 മെഗാപിക്‌സലിന്റെ കാമറയാണ് ഫോണിലുള്ളത്

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേ ലോകത്തിലെ തന്നെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറയുമായി സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു. 40 മെഗാപിക്‌സലിന്റെ കാമറയാണ് ഫോണിലുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത. ഹോണര്‍ പി20 യെ അടുത്ത മാസം പാരിസില്‍ നടക്കുന്ന ചടങ്ങിലാകും ഔദ്യോഗികമായി അവതരിപ്പിക്കുക. ചൈനയിലെ ചില ടെക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പി20 വിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഐ ഫോണ്‍ എക്‌സിനെ അനുസ്മരിപ്പിക്കും വിധമാണ് ഫോണിന്റെ ലുക്ക്.

മാര്‍ച്ച് 27 നാണ് ഔദ്യോഗിക ചടങ്ങ് നടക്കുക. ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാകും പി 20 വിനെ പുറത്തിറക്കുക എന്നായിരുന്നു ആദ്യം പരന്നിരുന്ന അഭ്യൂഹം. എന്നാല്‍ മാര്‍ച്ച് 27 ലേയ്ക്ക് തീയതി മാറ്റുകയായിരുന്നു. ഇതിനായി മാധ്യമങ്ങള്‍ക്കായി ക്ഷണവും കമ്പനി നല്‍കിയിട്ടുണ്ട്. നിലവില്‍ മൂന്ന് അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പണിപ്പുരയിലാണ് ഹുവാവേ. പി20, പി20 ലൈറ്റ്, പി20 പ്ലസ്. ഈ മൂന്നു മോഡലുകളും മാര്‍ച്ച് 27ന് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

"</p

സവിശേഷതകള്‍
6 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഒറിയോ 8.1 ലാകും പി20 യുടെ പ്രവര്‍ത്തനം. കിരിന്‍ 970 പ്രോസസ്സര്‍ ഫോണിന് കരുത്തു പകരും. ഹുവാവേയുടെ നിലവിലെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ മേറ്റ് 10 പ്രോയുടെ ഏകദേശം സവിശേഷതകള്‍ പി 20യിലും കാണുമെന്ന് അറിയുന്നു.

എടുത്തു പറയേണ്ട പ്രത്യേകത കാമറ തന്നെയാണ്. ലോകത്തിലാദ്യമായി ട്രിപ്പിള്‍ കാമറ ഫോണ്‍ പുറത്തിറങ്ങുന്നതോടെ പി20 വിന് സ്വന്തമാകും. 40 മെഗാപിക്‌സലാണ് പിന്‍ കാമറയുടെ കരുത്ത്. 24 മെഗാപിക്‌സലാണ് മുന്‍ കാമറ. (ഐ ഫോണ്‍ എക്‌സിന് മുന്‍ കാമറ 7 മെഗാപിക്‌സല്‍ മാത്രമാണ്) 5ത ഹൈബ്രിഡ് സൂമും (ഒപ്റ്റിക്കല്‍/ഡിജിറ്റല്‍) പി 20 വിലുണ്ട്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍