UPDATES

സയന്‍സ്/ടെക്നോളജി

REVIEW: ഷവോമി എം.ഐ ബാന്‍ഡ് 3; ബഡ്ജറ്റ് ഫിറ്റ്‌നസ് ബാന്‍ഡ്

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറോടുകൂടിയ ഫിറ്റ്‌നസ് ബാന്‍ഡുകളാണ് ഷവോമിയെ വ്യത്യസ്തമാക്കുന്നത്.

ഫിറ്റ്‌നസ് ബാന്‍ഡ് സീരീസില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറോടുകൂടിയ ഫിറ്റ്‌നസ് ബാന്‍ഡുകളാണ് ഷവോമിയെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ വിപണിയിലെത്തിച്ച ബാന്‍ഡ് സീരീസുകള്‍ എല്ലാംതന്നെ വിപണിയില്‍ ശ്രദ്ധേയമാവുകയും ചെയ്തു. ഏറ്റവും പുതുതായി പുറത്തിറങ്ങിയ ഷവോമി എം.ഐ ബാന്‍ഡ് 3 തന്നെയാണ് ഇതില്‍ കേമന്‍. വില കുറവും എന്നാല്‍ മികച്ച ഫീച്ചറുകളും മോഡലിനെ ജനപ്രീയനാക്കി.

ഡിസൈന്‍
ഹാര്‍ട്ട് റേറ്റിംഗ് മോണിറ്ററിംഗില്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളെല്ലാം തന്നെ മികച്ച ആക്യുറസി മെയിന്റയിന്‍ ചെയ്യുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യകത. ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയോടുള്ള സെന്‍സിറ്റീവ് ടച്ച് സക്രീനും അത്യുഗ്രന്‍ ഡിസൈനും വേറിട്ടതാക്കുന്നു. ക്വാളിറ്റിയുള്ള സ്ട്രാപ്പാണ് മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്ണം കുറഞ്ഞ കൈയ്യുള്ളവര്‍ക്കു പോലും മികച്ച രീതിയില്‍ ധരിക്കാനാകും.


പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ്
പുറത്തിറങ്ങി ഏതാനും മാസങ്ങളായെങ്കിലും മികച്ച പ്രതികരണമാണ് ഉപയോഗിച്ചവരില്‍ നിന്നും ലഭിക്കുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ശ്രേണിയിലെ മറ്റ് സ്മാര്‍ട്ട് ബാന്‍ഡുകളില്‍ നിന്നും ഏറെ മുന്നിലാണ് ഷവോമി ബാന്‍ഡ് 3. ബ്ലൂടൂത്ത് 4.2 എല്‍.ഇ കണക്ടീവിറ്റി ബാറ്ററി ഉപയോഗം തീരെ കുറയ്ക്കുന്നുണ്ട്. ഒരു ദിവസം നാം എത്ര നടന്നു, എത്ര ഉറങ്ങി, എത്ര നേരം വ്യായാമം ചെയ്തു എന്നതുവരെ കൃത്യമായി ബാന്‍ഡ് 3 രേഖപ്പെടുത്തും. മാത്രമല്ല അവ കൃത്യമായി നോട്ടിഫിക്കേഷനിലൂടെ അറിയിക്കുകയും ചെയ്യും.

ഗുണങ്ങള്‍
ഉറങ്ങുന്നതും നടക്കുന്നതുമുള്‍പ്പടെയുള്ള കൃത്യമായ രേഖപ്പെടുത്തലുകള്‍
അത്യുഗ്ര ബാറ്ററി ലൈഫ്
ബ്രൈറ്റ് ഡിസ്‌പ്ലേ
ബഡ്ജറ്റ് ഫ്രെണ്ട്‌ലി
കുറവുകള്‍
പ്രൊപ്രൈറ്ററി ചാര്‍ജര്‍
ഇന്‍ കോണ്‍സിസ്റ്റന്റ് ഡിസ്റ്റന്‍സ് ട്രാക്കിംഗ്
അഴിമുഖം റേറ്റിംഗ്
ഡിസൈന്‍ – 3.5
ട്രാക്കിംഗ് – 4
സോഫ്റ്റ്-വെയര്‍ – 4
ബാറ്ററി ലൈഫ് – 4
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍