UPDATES

സയന്‍സ്/ടെക്നോളജി

അമേരിക്കയില്‍ കണ്ണുവച്ച് ഷവോമി

ആപ്പിളും, വണ്‍പ്ലസും അടക്കി വാഴുന്ന അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കുക അത്ര എളുപ്പമാകില്ല

പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കു കിഴക്കന്‍ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും, വിപണി കീഴടക്കുകയും ചെയ്തതിനു ശേഷം ഷവോമി എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഇനി അമേരിക്കയിലേക്ക്. ഈ വര്‍ഷം തന്നെ അമേരിക്കയില്‍ ഷവോമി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷവോമി ചെയര്‍മാന്‍ ലീ ജുന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനീസ് ബ്രാന്‍ഡാണെങ്കിലും ഇന്ത്യയില്‍ വ്യക്തമായ സാന്നിദ്ധ്യം തന്നെയാണ് ഷവോമി അറിയിച്ചത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ എന്നതായിരുന്നു ഷവോമിയുടെ മുഖമുദ്ര. ഒരു ഘട്ടത്തില്‍ സാംസംഗ് ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍മാര്‍ക്ക് ഷവോമി എന്നത് ഒരു പേടിസ്വപ്നം തന്നെയായിരുന്നു. 2017 പകുതിയോടെ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുവരെ എത്താന്‍ ഷവോമിക്കായി. നോട്ട് ഫോര്‍ ഉള്‍പ്പടെയുള്ള മോഡലുകള്‍ക്ക് നിരവധി ആവശ്യക്കാരാണ് ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ ഷവോമിക്ക് 28.6 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് 2017ല്‍ ഉണ്ടായിരുന്നത്. സാംസംഗിനെ 24.2 ശതമാനത്തിലേയ്ക്ക് പിന്തള്ളിയായിരുന്നു ഷവോമിയുടെ കുതിപ്പ്. ഇത്തരത്തില്‍ കൈവച്ച രാജ്യങ്ങളിലെല്ലാം വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച ഷവോമിയുടെ അടുത്ത ലക്ഷ്യം അമേരിക്കയാണെങ്കിലും, ആപ്പിളും, വണ്‍പ്ലസും അടക്കി വാഴുന്ന അവിടം കീഴടക്കുക അത്ര എളുപ്പമാകില്ല എന്നുറപ്പാണ്. ആന്‍ഡ്രോയിഡ് ടിവി, എം.ഐ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ അമേരിക്കയില്‍ നേരത്തെ തന്നെ ഷവോമി അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നത് ഇത് ആദ്യമായാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍