UPDATES

സയന്‍സ്/ടെക്നോളജി

ഷവോമിയുടെ പുതിയ ബ്ലൂടൂത്ത് ഓഡിയോ റിസീവറും ട്രൈപോഡും ഇന്ത്യൻ വിപണിയിൽ

വിലക്കുറവിൽ ലഭിക്കാവുന്നതിൽവച്ച് മികച്ച മോഡലുകളാണ് ഇവ

പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിർമാതാക്കളായ ഷവോമി പുതിയ ബ്ലൂടൂത്ത് ഓഡിയോ റിസീവറും, സെൽഫി സ്റ്റിക്ക് ട്രൈപോഡും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എം ഐയുടെ ക്രൌഡ് ഫണ്ടിംഗിൻറെ ഭാഗമായാണ് പുതിയ രണ്ടു മോഡലുകളും അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന കാര്യം ആരാധകരെ ഷവോമി അറിയിച്ചത്. ഏറെ വൈകാതെ തന്നെ രണ്ടു ഗാഡ്ജറ്റുകളെയും വിപണിയിൽ എത്തിക്കും. ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും വിൽപ്പന. വിലക്കുറവിൽ ലഭിക്കാവുന്നതിൽവച്ച് മികച്ച മോഡലുകളാണ് ഇവ.

ഓഡിയോ റിസീവർ

വയർലെസ് മ്യൂസിക്കിന് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. സിംഗിൾ കീ ഉപയോഗിക്കാവുന്ന സവിശേഷതയും ഇതാദ്യമായി ഷവോമി ഈ മോഡലിൽ അവതരിപ്പിക്കുന്നുണ്ട്. ഇയർഫോൺ ഓണാക്കുന്നതിനായും, മ്യൂസിക്ക് പ്ലേ/ഓഫ് ചെയ്യുന്നതിനും, ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നതിനുംമെല്ലാം ഈ സവിശേഷത പ്രയോജനപ്പെടുത്താവുന്നതാണ്. ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റി, ഒപ്പം ഹെഡ്ഫോൺ ആംപ്ലിഫയർ ചിപ്പും ഉപയോഗിച്ചാണ് ഓഡിയോ റിസീവറിനെ ഫോണുമായി ബന്ധിപ്പിക്കുന്നത്.

97 എം.എ.എച്ച് ബാറ്ററിയാണ് ബ്ലൂടൂത്ത് റിസീവറിൽ ഉപയോഗിച്ചിരിക്കുന്നത്. 2 മണിക്കൂർ കൊണ്ട് ഫുൾ റീച്ചാർജാവും. ഫുൾ റീച്ചാജ് ചെയ്താൽ നാല് മുതൽ അഞ്ച് മണിക്കൂർ വരെ റിസീവർ പ്രവർത്തിക്കും. 3.5 എംഎം ഓഡിയോ ജാക്കാണുള്ളത്. 10 ഗ്രാം മാത്രമാണ് ഭാരം. രണ്ടു ഫോണുകളെ ഒരേസമയം കണക്ട് ചെയ്യാനാകും എന്നതും ഈ മോഡിൻറെ പ്രത്യേകതയാണ്. എന്നാൽ ഒരുസമയം ഒരുഫോണിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

വില – 999

സെൽഫി സ്റ്റിക്ക് ട്രൈപോഡ്

സെൽഫി സ്റ്റിക്കായും ട്രൈപോഡും ഒരേസമയം ഉപയോഗിക്കാൻ കഴിയുന്ന മോഡലാണിത്. ബ്ലൂടൂത്ത് ഷട്ടർ റിമോട്ട് ഒപ്പം ലഭിക്കും. ബ്ലൂടൂത്ത് 3.0 കണക്ടീവിറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ആൻഡ്രോയിഡ് 4.3, ഐ.ഒ.എസ് 5.0 എന്നിവയ്ക്ക് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാർട്ട് ഫോണുകളിൽ ഇത് പ്രവർത്തിക്കും. 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യാനാകും.

എം.ഐ മാക്സ് പോലുള്ള വലിയ സ്ക്രീനുള്ള സ്മാർട്ട് ഫോണുകളെ താങ്ങാനെന്നോണം പ്രത്യേക ഗ്രിപ്പും സെൽഫി സ്റ്റിക്ക് ട്രൈപോഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കറുപ്പ് നിറത്തിൽ മാത്രമേ ഈ മോഡൽ ലഭ്യമാവുകയുള്ളൂ. 155 ഗ്രാമാണ് ഭാരം. 10 ദിവസത്തിനുള്ളിലെ ഹോം ഡെലിവെറിയും ഷവോമി വാഗ്ദാനം ചെയ്യുന്നു.

വില – 1,099

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍