UPDATES

സയന്‍സ്/ടെക്നോളജി

ഷവോമി എം.ഐ എ2 സ്മാർട്ട്ഫോൺ വാങ്ങാം; പ്രീ ഓർഡർ ആരംഭിച്ചു

ചൈനീസ് ഇലക്ട്രാണിക് ഭീമന്മാരായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എം.ഐ എ2 വിനെ ഇന്ത്യയിൽ അവതരിപ്പിച്ചു

ചൈനീസ് ഇലക്ട്രാണിക് ഭീമന്മാരായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എം.ഐ എ2 വിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. എം.ഐ എ വണ്ണിന്‍റെ പരിഷ്കരിച്ച മോഡലാണ് എ2. കഴിഞ്ഞ മാസം സ്പെയിനിൽ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇന്ത്യയിലും അവതരിപ്പിച്ചത്. ക്വാൽകോം ക്വിക്ക് ചാർജ് 4പ്ലസ് സംവിധാനം ഈ മോഡലിലുണ്ട്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വഴിയാണ് എം.ഐ എ2 വിൽപ്പന. ഷവോമിയുടെ വെബ്സൈറ്റ് വഴിയും വാങ്ങാൻ കഴിയും.

എം.ഐ എ2 സവിശേഷതകൾ

ഇരട്ട സിം മോഡലാണ് ഷവോമി എം.ഐ എ2. ആൻഡ്രോയിഡ് 8.1 ഓ.എസ്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5.99 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീനാനുള്ളത്. 1080X2160 പിക്സൽ റെസലൂഷനുള്ള സ്ക്രീനിൽ 18:9 ആണ് ആസ്പെക്ട് റേഷ്യോ. ഡിസ്പ്ലേയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നതിനായി കോർണിംഗ് ഗൊറില്ല ഗ്രാസ് 5ന്‍റെ കരുത്തുമുണ്ട്. 2.2 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ പ്രോസസ്സർ ഫോണിന് കരുത്തേകുന്നു.

4 ജി.ബിയാണ് റാം കരുത്ത്. 12 മെഗാപിക്സലിന്‍റെയും 20 മെഗാപിക്സലിന്‍റെയും ഇരട്ട കാമറകളാണ് പിന്നിലുള്ളത്. കാമറ കരുത്തിനായി സോണിയുടെ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട കാമറകൾക്ക് നടുവിലായി ഫ്ലാഷ് ഘടിപ്പിച്ചിരിക്കുന്നു. ബ്യൂട്ടി മോഡ് ഉൾപ്പടെയുള്ള സവിശേഷതകൾ ഉൾക്കൊള്ളിച്ച സെൽഫി കാമറയും മുന്നിലായുണ്ട്. ശ്രേണിയിലെ മറ്റ് ഫോണുകളിലുള്ള കണക്ടീവിറ്റി സംവിധാനങ്ങൾ ഈ മോഡലിലുമുണ്ട്.

എം.ഐ എ2 വാങ്ങുന്നവർക്കായി

16,999 രൂപയാണ് എം.ഐ എ2വിന്‍റെ ഇന്ത്യൻ വിപണിയിലെ വില. 4 ജി.ബി റാമും 64 ജി.ബി ഇന്‍റേണൽ മെമ്മറി കരുത്തുമാണുള്ളത്. 6 ജി.ബി റാമും 128 ജി.പി ഇന്‍റേണൽ മെമ്മറിയുമുള്ള മറ്റൊരു മോഡലിനെയും അവതരിപ്പിച്ചുവെങ്കിലും ഇപ്പോൾ വിപണിയിലെത്തില്ല. സുരക്ഷയ്ക്കായി എം.ഐ എ2 വിനോടൊപ്പം സോഫ്റ്റ് കെയിസും ലഭിക്കും. കറുപ്പ്, ഗോൾഡ്, ലേക്ക് ബ്ലൂ, റോസ് എന്നീ നിറഭേദങ്ങളിൽ എം.ഐ എ2 ലഭിക്കും. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 12 മുതലാകും ഫോൺ ലഭ്യമായി തുടങ്ങുക.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍