UPDATES

സയന്‍സ്/ടെക്നോളജി

പുത്തൻ സവിശേഷതകളുമായി എം.ഐ നോട്ട്ബുക്ക് പ്രോ 2

കരുത്തിലും ഗ്രാഫിക്സിലുമെല്ലാം വ്യക്തമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. എട്ടാം ജനറേഷൻ ഇൻറൽ കോർ ഐ7 പ്രോസസ്സറാണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്

ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ലാപ്ടോപ് മോഡലായ എം.ഐ നോട്ട്ബുക്ക് പ്രോ 2 മോഡലിനെ വിപണിയിലെത്തിച്ചു. പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ എം.ഐ നോട്ട്ബുക്ക് പ്രോയുടെ പിന്മുറക്കാരൻ തന്നെയാണ് പുതിയ മോഡൽ. മുൻ മോഡലിനെ അപേക്ഷിച്ച് കാതലായ നിരവധി മാറ്റങ്ങളോടെയാണ് പ്രോ 2 വിൻറെ വരവ്.

കരുത്തിലും ഗ്രാഫിക്സിലുമെല്ലാം വ്യക്തമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. എട്ടാം ജനറേഷൻ ഇൻറൽ കോർ ഐ7 പ്രോസസ്സറാണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 6ജി.ബി വീഡിയോ റാമുള്ള എൻവീഡിയ 1060 ഗ്രാഫിക്സാണ് പ്രോ 2വിലുള്ളത്. ഡിസ്പ്ലേ നോട്ട്ബുക്ക് പ്രോയിലെ പോലെത്തന്നെ 15.6 ഇഞ്ച് തന്നെയാണ്. 1920×1080 പിക്സലാണ് റെസലൂഷൻ.

ഷവോമി എം.ഐ നോട്ട്ബുക്ക് പ്രോ 2 നൊപ്പം നോട്ട്ബുക്ക് പ്രോ ജി.റ്റി.എക്സ് എഡിഷൻ എന്ന മോഡലിനെയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ച ഈ മോഡലിന് വിലയും താരതമ്യേന കൂടുതലാണ്. ചൈനയിൽ നടന്ന ചടങ്ങിലാണ് ഇരു മോഡലുകളെയും അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കില്ല. എന്നാൽ ഉടൻ പ്രതീക്ഷിക്കാവുന്നതാണ്.

നോട്ട്ബുക്ക് പ്രോ 2 സവിശേഷതകൾ

15.6 ഇഞ്ച് ഫുൾ എച്ച്.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് നോട്ട്ബുക്ക് പ്രോ 2 വിലുള്ളത്. 81 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ ഭംഗി വർദ്ധിപ്പിക്കുന്നു. 300 നിട്ട് ബ്രൈറ്റ്നസ് നൽകാൻ കരുത്തുള്ള ഡിസ്പ്ലേയാണിത്. എട്ടാം ജനറേഷൻ ഐ7 പ്ലോസസ്സറും 1 ടി.ബി ഹാർഡ് ഡിസ്ക്കും മോഡലിൻറെ കരുത്ത് ഇരട്ടിയാക്കും. 160 മെഗാഹെർട്സ് മോഡവും യു.എച്ച്.എസ് 1 മെമ്മറി കാർഡ് റീഡറും പ്രോ 2 വിലുണ്ട്.

സംഗീതം ആസ്വദിക്കുന്നവർക്കും ആശ്രയിക്കാവുന്ന മോഡലാണ് പ്രോ 2. ശക്തിയേറിയ ശബ്ദത്തിനായി 3 വാട്ടിൻറെ ഡോൾബി അറ്റ്മോസ് സ്പീക്കറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് വ്യത്യസ്ത നിറങ്ങളിൽ പ്രകാശിക്കുന്ന കീപാഡുമുണ്ട്. കണക്ടീവിറ്റിക്കായി യു.എസ്.ബി 3.0, 3.5 എം.എം ഹെഡ്ഫോൺ ജാക്ക്, ഗിഗാബിറ്റ് എഥർനെറ്റ്, എച്ച്.ഡി.എം.ഐ 2.0 സംവിധാനങ്ങളും എം.ഐ നോട്ട്ബുക്ക് പ്രോ 2 നോട്ട്ബുക്കിലുണ്ട്.

 

ചൈനയിൽ പുറത്തിറക്കിയ നോട്ട്ബുക്ക് പ്രോ 2 മോഡലിന് ഇന്ത്യൻ വില 70,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 8 ജി.ബി റാമുള്ള ജി.റ്റി.എക്സ് എഡിഷന് 90,300 രൂപയാണ് വില. മോഡലുകളെ ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍