UPDATES

സയന്‍സ്/ടെക്നോളജി

ലോക സംഗീത ദിനത്തില്‍ ഷവോമിയുടെ സമ്മാനം; 7 മണിക്കൂര്‍ ബാക്കപ്പുള്ള പോക്കറ്റ് സ്പീക്കര്‍

10 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സൽഷ്യസിന് ഇടയിലുള്ള വർക്കിംഗ് ടെംപറേച്ചറാണ് പോക്കറ്റ് സ്പീക്കർ നൽകുന്നത്

പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിർമാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നമായ എം.ഐ പോക്കറ്റ് സ്പീക്കർ 2 വിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്ലൂടൂത്ത് 4.1 കണക്ടീവിറ്റി, 5 വാട്ട് സ്പീക്കർ, 7 മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നീ സവിശേഷതകളോടെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. നിരന്തരം സ്പീക്കർ പ്രവർത്തിച്ചാലും ഏഴ് മണിക്കൂർ ബാറ്ററി ചാർജ് നിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോക സംഗീത ദിനമായ ജൂൺ 21 നാണ് പോക്കറ്റ് സ്പീക്കറിനെ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഷവോമിയുടെ വെബ്സൈറ്റായ mi.com ൽ നിന്ന് സ്പീക്കർ വാങ്ങാൻ കഴിയും. കറുപ്പ് വെള്ള നിറങ്ങളിൽ സ്പീക്കർ ലഭിക്കും. ബ്ലൂടൂത്ത് 4.1 പ്രകാരം 10 മീറ്റർ വരെ കണക്ടീവിറ്റ് ലഭിക്കും എന്ന പ്രത്യേകത ഈ മോഡലിനുണ്ട്. 1200 മില്ലി ആംപയറാണ് ബാറ്ററി. 10 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സൽഷ്യസിന് ഇടയിലുള്ള വർക്കിംഗ് ടെംപറേച്ചറാണ് പോക്കറ്റ് സ്പീക്കർ നൽകുന്നത്.

60x60x93.3mm ആണ് എം.ഐ പോക്കറ്റ് സ്പീക്കർ 2 വിൻറെ ഡയമെൻഷൻ. പോളി കാർബണേറ്റ്, എ.ബി.എസ് എന്നിവ ഉപയോഗിച്ചാണ് സ്പീക്കറിൻറെ നിർമാണം. മുകൾ ഭാഗത്തായി അലോയിയും ഉപയോഗിച്ചിരിക്കുന്നു. മുൻ ഭാഗത്തായി എൽ.ഇ.ഡി സ്റ്റാറ്റസ് ഇൻഡിക്കേറ്റർസ ഘടിപ്പിച്ചിരിക്കുന്നു. ഫോൺ വിളിക്കാനായി മൈക്രോഫോൺ സംവിധാനവുമുണ്ട്. കോൾ വരുന്ന സമയം തനിയെ പാട്ട് നിൽക്കുമെന്നതും ഈ മോഡലിൻറെ പ്രത്യേകതയാണ്. വില – 1,499 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍