UPDATES

സയന്‍സ്/ടെക്നോളജി

ഷവോമിയുടെ എം.ഐ സൗണ്ട്ബാര്‍ ഇന്ത്യന്‍ വിപണിയില്‍

ഹോം ഓഡിയോ മാര്‍ക്കറ്റില്‍ ഷവോമിയുടെ പുത്തന്‍ സൗണ്ട് ബാറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്

പ്രമുഖ ചൈനീസ് ഇലക്ട്രോണിക് ബ്രാന്‍ഡായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ എം.ഐ സൗണ്ട്ബാര്‍ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എം.ഐ എല്‍.ഇ.ഡി ടിവി മോഡല്‍ പുറത്തിറക്കിയതിനു തെട്ടു പിന്നാലെയാണ് സൗണ്ട് ബാറിനെയും വിപണിയിലെത്തിച്ചത്. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലൂടെയും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും പുറത്തിറക്കല്‍ ചടങ്ങിന്റെ ലൈവ് വീഡിയോ സ്ട്രീമിംഗ് ഉണ്ടായിരുന്നു.

മോഡലിന്റെ വിപണി സംബന്ധിച്ചും വില സംബന്ധിച്ചുമെല്ലാമുള്ള വിവരങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങില്‍ കമ്പനി നല്‍കിയിട്ടുണ്ട്. 30 സെക്കന്റു കൊണ്ട് സൗണ്ട്ബാറിന്റെ സെറ്റപ്പ് പൂര്‍ത്തിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതു തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ സവിശേഷതയും. ഹോം ഓഡിയോ മാര്‍ക്കറ്റില്‍ ഷവോമിയുടെ പുത്തന്‍ സൗണ്ട് ബാറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
വിലയും വിപണിയും
4,999 രൂപയാണ് ഷവോമിയുടെ എം.ഐ സൗണ്ട് ബാറിന് വില നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 16 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പന ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലും എം.ഐയുടെ ഹോം സ്റ്റോറുകളിലൂടെയുമാണ് വില്‍പ്പന.
സവിശേഷതകള്‍
20 മില്ലി മീറ്ററിന്റെ ഡോം സ്പീക്കറുകളാണ് എം.ഐ സൗണ്ട് ബാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഹയര്‍ ഫ്രീക്വന്‍സിയുമായി മല്ലിടാനാണ് ഡോം സ്പീക്കറുകള്‍ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിന് 2.5 ഇഞ്ച് വൂഫറും നാല് പാസീവ് റേഡിയേറ്ററുമുണ്ട്. 30 സെക്കന്റില്‍ സൗണ്ട്ബാറിന്റെ സെറ്റപ്പ് പൂര്‍ത്തിയാക്കാമെന്നും എം.ഐ അവകാശപ്പെടുന്നുണ്ട്.
ബ്ലൂടൂത്ത് വേര്‍ഷന്‍ 4.2, ഓപ്റ്റിക്കല്‍, ലൈന്‍ ഇന്‍, 3.5 എം.എം ഓക്‌സ് ഇന്‍ എന്നീ കണക്ടീവിറ്റി സംവിധാനങ്ങളും സൗണ്ട് ബാറിലുണ്ട്. ഏത് ടിവിയിലും എം.ഐ സൗണ്ട്ബാര്‍ ബന്ധിപ്പിച്ച് ഉപയോഗിക്കാമെന്നും ഷവോമി അവകാശപ്പെടുന്നുണ്ട്.
അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍