UPDATES

സയന്‍സ്/ടെക്നോളജി

റെഡ്മി നോട്ട് 5 എത്തുന്നു; പ്രണയ ദിനത്തില്‍

ഫ്ലിപ് കാര്‍ട്ടിലൂടെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയ്ക്കാകും വില്‍പ്പന തുടങ്ങുക  

പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ബ്രാന്‍ഡായ റെഡ്മി നോട്ട് ഫോറിന്റെ പിന്മുറക്കാരന്‍ നോട്ട് 5 ഫെബ്രുവരി 14ന് വിപണിയിലെത്തും. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്ലിപ്  കാര്‍ട്ടിലൂടെയാകും ഫോണിന്റെ ഔദ്യോഗിക വില്‍പ്പന. ഫ്‌ളിപ്പ്കാര്‍ട്ട് തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 14ന് നോട്ട് 5 പുറത്തിറങ്ങുനെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഫ്ലിപ്  കാര്‍ട്ട് ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയ്ക്കാകും വില്‍പ്പന. ഷവോമി തങ്ങളുടെ മുന്‍ മോഡലുകളെയെല്ലാം ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് വിപണിയില്‍ എത്തിച്ചിരുന്നതെങ്കില്‍ നോട്ട് 5 ന് മറ്റൊരു പ്രത്യേകതയുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മറ്റ് വിപണി മാര്‍ഗത്തിലൂടെയും നോട്ട് 5 പുറത്തിറക്കാന്‍ കമ്പനി ആലോചിച്ചിട്ടുണ്ട്. എം.ഐ ഹോം റീട്ടെയില്‍ സ്‌റ്റോര്‍, തിരഞ്ഞെടുത്ത മറ്റ് പോര്‍ട്ടലുകള്‍, എന്നിവയ്ക്ക് പുറമേ മൊബൈല്‍ ഷോപ്പുകളിലും നോട്ട് 5 എത്തും. അല്‍പ്പം കാത്തിരിക്കണമെന്ന് മാത്രം.

സവിശേഷതകള്‍
5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി (1080X2160 പിക്‌സല്‍സ്) ഐ.പി.എസ് എല്‍.സി.ഡി സ്‌ക്രീന്‍. 18:9 ആണ് ആസ്പക്റ്റ് റേഷിയോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറിന്റെ കരുത്തോടെ എത്തുന്ന നോട്ട് 5ന് 3 ജി.ബി/ 4 ജി.പി റാം വേര്‍ഷനുകളുണ്ട്. 32/64 ജി.ബി ഇന്റേണല്‍ മെമ്മറി ഫോണ്‍ വാഗ്ദാനം ചെയ്യുണ്ട്. ഷവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ എം.ഐ.യു.ഐ 9 നും ഫോണിലുണ്ട്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഒറിയോ 8.0 ഒഎസ്സാണ് നോട്ട് 5ല്‍ ഉപയോഗിച്ചിട്ടുള്ളത്.

16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറാ സെന്‍സറും നോട്ട് 5ലുണ്ട്. 1080പി യാണ് വീഡിയോ റെക്കോഡിംഗ് റെസലൂഷന്‍. 4100 മില്ലീ ആംപയര്‍ എന്ന ശക്തനായ ബാറ്ററിയും ഫോണിലുണ്ട്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പിന്‍ ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ടെക്ക് സൈറ്റുകല്‍ നല്‍കുന്ന വിവരമനുസരിച്ച് 15,400 രൂപയ്ക്കടുത്താകും ഷവോമി റെഡ്മി നോട്ട് 5വിന്റെ വില.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍