UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിള്‍ എയര്‍ പോഡുകള്‍ക്ക് വെല്ലുവളിയുമായി ഷവോമിയുടെ ‘എയര്‍ ഡോട്ടുകള്‍’

വിപണിയിൽ ആരാധകരേറെയുള്ള വയർലെസ് ഹെഡ്സെറ്റ് മോഡലായ ആപ്പിൾ എയർ പോഡുകൾക്ക് ബദലായി എയർ ഡോട്ടിനെ അവതരിപ്പിച്ച് ചൈനീസ് ടെക്ക് ഭീമന്മാരായ ഷവോമി. ‘എം.ഐ എയർപോഡ് യൂത്ത് എഡിഷൻ‘എന്നാണ് പുതിയ മോഡലിൻറെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ യുവാക്കളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം. ബ്ലൂടൂത്ത് വേർഷൻ 5.0 അധിഷ്ഠിതമായാകും എയർ ഡോട്ട് പ്രവർത്തിക്കുക.

ആപ്പിൾ എയർ പോഡുകളെ അനുസ്മരിപ്പിക്കും വിധം ട്രൂ വയർലെസ് സ്റ്റീരിയോ ടെക്ക്നോളജി എയർ ഡോട്ടിലുമുണ്ട്. കൃത്യമായ വയർലെസ് അനുഭവത്തിനായി ശബ്ദത്തെ ഇരു കാതുകളിലും കൃത്യമായി എത്തിക്കുകയാണ് ഈ സംവിധാനത്തിൻറെ ലക്ഷ്യം. കൂടാതെ വിരലുകൾ ഉപയോഗിച്ചു തന്നെ വോയിസ് അസിസ്റ്റൻറ് ഓണാക്കാനും ഓഫാക്കാനുമുള്ള സൌകര്യവും കോൾ അറ്റൻറ് ചെയ്യാനും കട്ടാക്കാനുമുള്ള സൌകര്യവും എയർ ഡോട്ടിലുണ്ട്.

വിപണി

നിലവിൽ ചൈനയിലാണ് എയർ ഡോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ പ്രീ ഓർഡർ ആരംഭിച്ചു കഴിഞ്ഞു. നവംബർ 11 മുതൽ ലഭ്യമായിത്തുടങ്ങും. ഷവോമിക്ക് ഇന്ത്യയിൽ ആരാധകർ ഏറെയുള്ളതു കൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലലേക്ക് അധികം വൈകാതെ പ്രതീക്ഷിക്കാം.

വില

ചൈനയിൽ അവതരിപ്പിച്ച മോഡലിന് 2,100 രൂപയാണ് വില.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍